കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടൻ ബ്രിട്ടീഷുകാരുടേതാണെങ്കിൽ ഇന്ത്യ ഹിന്ദുക്കളുടേത്; വിവാദത്തിന് തിരികൊളുത്തി മോഹൻ ഭഗവത്

ഇൻഡോറിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഹൻ ഭഗവത്തിന്റെ പ്രസ്താവന.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
'ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്' RSS | Oneindia Malayalam

ഇൻഡോർ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആർഎസ് എസ് മേധാവി മോഹൻ ഭഗവത്. എന്നാൽ ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല മറ്റുള്ളവരുടേത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോറിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഹൻ ഭഗവത്തിന്റെ പ്രസ്താവന.

mohan bhagawath

രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും സമ്പന്നർ ഡിഎംകെയും എഐഎഡിഎംകെയും, വരുമാനം കേട്ടാൽ ഞെട്ടും!രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും സമ്പന്നർ ഡിഎംകെയും എഐഎഡിഎംകെയും, വരുമാനം കേട്ടാൽ ഞെട്ടും!

ജർമൻ ജർമൻകാരുടെ രാജ്യമാണ്, അമേരിക്ക അമേരിക്കക്കാരുടേയും. ബ്രിട്ടൺ ബ്രിട്ടീഷുകാരുടേയുമാണെങ്കിൽ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടെ രാജ്യമാണെന്നാണ് മോഹൻ
ഭഗവതിന്റെ വിവാദ പ്രസ്താവന. പ്രസ്താവനയ്ക്ക് വിശദീകരണവും ഇദ്ദേഹം നൽകിയിട്ടുണ്ട്.

 ഷെറിന്‍ മാത്യൂസിന്റെ മരണം, ദത്ത് നടപടികളിൽ പൊരുത്തക്കേട് ? അന്വേഷിക്കണമെന്ന് സുഷമ ഷെറിന്‍ മാത്യൂസിന്റെ മരണം, ദത്ത് നടപടികളിൽ പൊരുത്തക്കേട് ? അന്വേഷിക്കണമെന്ന് സുഷമ

 എല്ലാവരും ഭാരത് മാതാവിന്റെ മക്കൾ

എല്ലാവരും ഭാരത് മാതാവിന്റെ മക്കൾ

ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതക്കാർക്കും ഇന്ത്യയിൽ അവകാശമുണ്ട്. ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് ജീവിക്കുന്നവരെല്ലാം ഭാരതമാതാവിന്റെ മക്കളെന്നും അങ്ങനെയാണ് എല്ലാവരും ഹിന്ദു എന്ന വിശേഷണത്തിൽ ഉൾപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

 വികസനം ജനങ്ങളുടെ കയ്യിൽ

വികസനം ജനങ്ങളുടെ കയ്യിൽ

ഒരു രാഷ്ട്രീയ നേതാവിന് മാത്രം ഒരു രാജ്യത്തെ ഉയർത്താനാവില്ല. അതിന് സമൂഹവും ജനങ്ങളും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ വികസനം സാധ്യമാകുവെന്ന് അദ്ദേഹം വ്യക്തമാക്കി

സർക്കാർ ഭരണം ജനങ്ങളുടെ കയ്യിൽ

സർക്കാർ ഭരണം ജനങ്ങളുടെ കയ്യിൽ

പണ്ടു കാലത്ത് ജനങ്ങൾ വികസനത്തിനായി ദൈവത്തെയാണ് നോക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വികസനത്തിനായി ജനങ്ങൾക്ക് സർക്കാരിനെയാണ് നോക്കിക്കാണുന്നത്. എന്നാൽ സമൂഹം നീങ്ങുന്നതനുസരിച്ചുമാത്രമേ സർക്കാരിനു മുന്നേറാനാകുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സർക്കാരിന്റെ ലക്ഷ്യം സമൂഹസേവനം

സർക്കാരിന്റെ ലക്ഷ്യം സമൂഹസേവനം

സർക്കാരിന്റെ പ്രവർത്തനങ്ങളുടെ അടിത്തറ സമൂഹമാണെന്നും സമൂഹമാണ് സർക്കാരിന്റെ പിതാവെന്നും മോഹൻ ഭഗവത് പറഞ്ഞു. സർക്കാരിന് സമൂഹത്തെ സേവിക്കാൻ
മാത്രമേ കഴിയുകയുള്ളൂ എന്നാൽ സമൂഹത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 മാറ്റം സർക്കാരിനെ പ്രതിഫലിപ്പിക്കും.

മാറ്റം സർക്കാരിനെ പ്രതിഫലിപ്പിക്കും.

സമൂഹത്തിലുണ്ടാകുന്ന നല്ല മാറ്റം സർക്കാരിനെ പ്രതിഫലിപ്പിക്കും. ഇന്ത്യയെ ശക്തിയും പുരോഗതിയുമുള്ള ‘വിശ്വ ഗുരു' ആയി മാറ്റാൻ ഹൃദയം അർപ്പിച്ച് എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Hindustan is a country of Hindus, but it does not mean that it does not belong to others, according to Rashtriya Swayamsevak Sangh chief Mohan Bhagwat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X