കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് സര്‍വ്വേയില്‍ ഒന്നാമനായി മോദി രാഹുലിന്‍റെ സ്ഥാനം എത്രമതെന്നോ 2, 3,4,5, ഇനിയും പോരട്ടേ

Google Oneindia Malayalam News

ഇന്ത്യയിലെ വോട്ടര്‍മാരില്‍ പകുതിയും യുവാക്കളാണ്. ഈ യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നേരം കളയുന്നവരാണെന്നാണ് പരക്കെയുള്ള ആക്ഷേപം. രാജ്യത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥിതി ഗതികളെപ്പറ്റിയൊക്കെ ഇവര്‍ക്ക് എന്തറിയാം? ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ യൂത്ത് സര്‍വ്വേയിലാണ് രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും നേതാക്കളെപ്പറ്റിയും യുവാക്കള്‍ പ്രതികരിച്ചത്.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് യൂത്ത് സര്‍വ്വേ നടത്തുന്നത്. തലസ്ഥാന നഗരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയിലെ 15 പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം യുവാക്കളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍

Narendra Modi

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് ബിജെപി സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് അധികം പേരും പറഞ്ഞത്. പൂനെയില്‍ 85 ശതമാനം യുവാക്കള്‍ ബിജെപിയെ പിന്തുണയ്കക്ുന്നു, ജയ്പ്പൂരില്‍ 78.3 ശതമാനം പേര്‍, അഹമ്മദാബാദില്‍ 71 ശതമാനം പേര്‍ ബിജെപിയെ പിന്തുണയ്ക്കുന്നു. 2014 ല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ 84.8 ശതമാനത്തോളം പേരും പിന്തുണച്ചത് ബിജെപിയെയാണ്.

മാത്രമല്ല ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും കരുത്തനും പോപ്പുലറുമായ നേതാവായി യുവാക്കള്‍ തിരഞ്ഞെടുത്തത് നരേന്ദ്ര മോദിയെയാണ് (51.7%), രണ്ടാം സ്ഥാനത്ത് അരവിന്ദ് കെജ്രിവാള്‍ (10.1% ), സോണിയ ഗാന്ധി( 7.1%), മമത ബാനര്‍ജി (5.7%) എന്നിങ്ങനെയാണ് നേതാക്കളുടെ സ്ഥാനങ്ങള്‍. വെറും 3.5 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ഗാന്ധിയെ തിരഞ്ഞെടുത്തത്. എന്തായാലും ഭണരത്തിലേറിയിട്ടും മോദിയ്ക്ക് യുവാക്കളില്‍ നിന്നും ലഭിയ്ക്കുന്ന പിന്തുണയില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് സര്‍വേ ഫലം സൂചിപ്പിയ്ക്കുന്നു.

English summary
Youth Survey 2015: Figuring out a young, restless nation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X