ഫെയര്‍ ആന്റ് ലവ്ലി പേര് മാറ്റുന്നു; പുതിയ പേരില്‍ അടുത്ത മാസം വിപണിയില്‍
ദില്ലി: ഫെയര്‍ ആന്റ് ലവ്ലി ഉല്‍പ്പന്നങ്ങളുടെ പേരിലുള്ള 'ഫെയര്‍' എടുത്ത് മാറ്റാനൊരുങ്ങി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കമ്പനി. സ്കിന്‍ ക്രീമിലെ ഫെയര്‍ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചു. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനുള്ള യുണിലിവറിന്റെ കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒപ്പം അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ക്യാംപയിനും സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഫെയര്‍ ആന്റ് ലവ്ലി വിഷയം വീണ്ടും ഉയരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.

Recommended Video
അതേസമയം റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളു. ദക്ഷിണ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരത്തിലുള്ള ഉല്‍പ്പന്നമാണിത്. സ്കിന്‍ വൈറ്റനിംഗ്, സ്കിന്‍ ലൈറ്റനിംഗ് എന്നീ വാക്കുകള്‍ക്ക് പകരം സ്കിന്‍ റജുവിനേഷന്‍, സ്കിന്‍ വെറ്റാലിറ്റി എന്ന വാക്കുകള്‍ ഉപയോഗിക്കാനും കമ്പനി ആലാചിക്കുന്നുണ്ട്.
ഇന്ത്യയിലെ മുന്‍നിര ബ്രാഞ്ചായ ഫെയര്‍ ആന്റ് ലവ്ലിയില് നിന്നുമാത്രം ഹിന്ദുസ്ഥാന്‍ യുണിലിവറിന് 550 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ബംഗ്ലാദേശ്, ഇന്തോനേഷ്യ, തായ്ലാന്റ് എന്നിവിടങ്ങളില്‍ വളരെ ജനപ്രീതിയുള്ള ഉല്‍പ്പന്നമാണ് ഫെയര്‍ ആന്റ് ലവ്ലി.
2018 ല്‍ ഫെയര്‍ ആന്റ് ലവ്ലി പാക്കേജിംഗില്‍ നിന്ന് രണ്ട് മുഖങ്ങളും ഷേഡ് ഗൈഡുകളും നീക്കം ചെയ്തിരുന്നു. ഒപ്പം ബ്രാന്‍ഡ് മുന്നോട്ട് വെക്കുന്ന ആശയം ഫെയര്നെസില് നിന്നും തിളക്കത്തിലേക്ക് നീക്കം ചെയ്തിരുന്നു. ഈ മാറ്റം ഉപഭോക്താക്കള്‍ സ്വീകരിച്ചിരുന്നുവെന്നും എച്ച് യുഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജ്ഞീവ് മേത്ത് വ്യക്തമാക്കിയിരുന്നു. പുതിയ പേരോട് കൂടി പായ്ക് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications