കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയര്‍ ആന്റ് ലവ്‌ലി പേര് മാറ്റുന്നു; പുതിയ പേരില്‍ അടുത്ത മാസം വിപണിയില്‍

  • By Anupama
Google Oneindia Malayalam News

ദില്ലി: ഫെയര്‍ ആന്റ് ലവ്‌ലി ഉല്‍പ്പന്നങ്ങളുടെ പേരിലുള്ള 'ഫെയര്‍' എടുത്ത് മാറ്റാനൊരുങ്ങി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കമ്പനി. സ്‌കിന്‍ ക്രീമിലെ ഫെയര്‍ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചു. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനുള്ള യുണിലിവറിന്റെ കോസ്‌മെറ്റിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒപ്പം അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപയിനും സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഫെയര്‍ ആന്റ് ലവ്‌ലി വിഷയം വീണ്ടും ഉയരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.

fair

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

അതേസമയം റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളു. ദക്ഷിണ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരത്തിലുള്ള ഉല്‍പ്പന്നമാണിത്. സ്‌കിന്‍ വൈറ്റനിംഗ്, സ്‌കിന്‍ ലൈറ്റനിംഗ് എന്നീ വാക്കുകള്‍ക്ക് പകരം സ്‌കിന്‍ റജുവിനേഷന്‍, സ്‌കിന്‍ വെറ്റാലിറ്റി എന്ന വാക്കുകള്‍ ഉപയോഗിക്കാനും കമ്പനി ആലാചിക്കുന്നുണ്ട്.

ഇന്ത്യയിലെ മുന്‍നിര ബ്രാഞ്ചായ ഫെയര്‍ ആന്റ് ലവ്‌ലിയില്‍ നിന്നുമാത്രം ഹിന്ദുസ്ഥാന്‍ യുണിലിവറിന് 550 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും ബംഗ്ലാദേശ്, ഇന്തോനേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ വളരെ ജനപ്രീതിയുള്ള ഉല്‍പ്പന്നമാണ് ഫെയര്‍ ആന്റ് ലവ്‌ലി.

2018 ല്‍ ഫെയര്‍ ആന്റ് ലവ്‌ലി പാക്കേജിംഗില്‍ നിന്ന് രണ്ട് മുഖങ്ങളും ഷേഡ് ഗൈഡുകളും നീക്കം ചെയ്തിരുന്നു. ഒപ്പം ബ്രാന്‍ഡ് മുന്നോട്ട് വെക്കുന്ന ആശയം ഫെയര്‍നെസില്‍ നിന്നും തിളക്കത്തിലേക്ക് നീക്കം ചെയ്തിരുന്നു. ഈ മാറ്റം ഉപഭോക്താക്കള്‍ സ്വീകരിച്ചിരുന്നുവെന്നും എച്ച് യുഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജ്ഞീവ് മേത്ത് വ്യക്തമാക്കിയിരുന്നു. പുതിയ പേരോട് കൂടി പായ്ക് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

പരീക്ഷ റദ്ദാക്കിയ സിബിഎസ്ഇ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; ഫലം ജൂലൈ 15നകംപരീക്ഷ റദ്ദാക്കിയ സിബിഎസ്ഇ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; ഫലം ജൂലൈ 15നകം

ബ്ലാക്ക്‌മെയിലിങ് കേസ്; ഷംനയെ ഭീഷണിപ്പെടുത്തിയ അതേസംഘം; വഴിതിരിവ്; മനുഷ്യകടത്ത് ചുമത്തിബ്ലാക്ക്‌മെയിലിങ് കേസ്; ഷംനയെ ഭീഷണിപ്പെടുത്തിയ അതേസംഘം; വഴിതിരിവ്; മനുഷ്യകടത്ത് ചുമത്തി

English summary
Hindustan unilever drop The word Fair From Fair And Lovely
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X