ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
ന്യൂഡൽഹി: ഹോർലിക്സ് ഇനി മുതൽ ഹെൽത്തി ഡ്രിങ്ക് എന്ന ലേബലിൽ അറിയപ്പെടില്ല. ഇനി മുതൽ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ് എന്ന പേരിലായിരിക്കും ഹോർലിക്സ് അറിയപ്പെടുക. കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയം ഇ കൊമേഴ്സ് വെബ്സൈറ്റുകളോട് ഹെൽത്തി ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ ഫംഗ്ഷണൽ ന്യൂട്രീഷൻ ഡ്രിങ്ക്സ് ( എഫ് എൻ ഡി ) എന്ന് പുനർ നാമകരണം ചെയ്തത്.
പേര് മാറ്റത്തോടെ ഹിന്ദുസ്ഥാൻ യുണിലിവർ ഓഹരികളുടെ വില 1. 63 ശതമാനം ഇടിഞ്ഞ് 2222. 35 രൂപയായി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാൻ യുണിലിവർ. 2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാർഡേർഡ് നിയമ പ്രകാരം ഹെൽത്ത് ഡ്രിങ്ക്സിന് പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈയിടെ വ്യക്തമാക്കിയിരുന്നു.

പാൽ, ധാന്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ ഹെൽത്ത് ഡ്രിങ്ക്സ് അല്ലെങ്കിൽ എനർജി ഡ്രിങ്ക്സ് വിഭാഗത്തിൽ ലിസ്റ്റ ചെയ്യരുതെന്ന് എഫ് എസ് എസ് എ ഐ ഈ മാസം ആദ്യം ഇ കൊമേഴ്സ് വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യ പാനീയങ്ങൾ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളിൽ നിർവചിച്ചിട്ടില്ലാത്തിനാൽ ആണിത്. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാൽ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ് എസ് എസ് എ ഐ അറിയിച്ചു.
ഇൻഡസ്ട്രി മാർക്കറ്റ് റിസർച്ച് ആന്റ് അഡ്വൈസറി സ്ഥാപനമായ ടെക്നാവിയോയുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ ആരോഗ്യ പാനീയങ്ങളുടെ വിപണി വിഹിതം 2026 ഓടെ 3. 84 ബില്യൺ ഡോളർ വർദ്ധിക്കും എന്നാണ് പ്രതീക്ഷ.
അതേ സമയം പോഷകാഹാര ലേബലിലേക്കുള്ള ഈ മാറ്റം കൂടുതൽ കൃത്യവും സുതാര്യവുമായ വിവരണം നൽകുന്നുവെന്നാണ് ഹിന്ദുസ്ഥാൻ
യുണിലിവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റിതേഷ് തിവാരി പറഞ്ഞത്.












Click it and Unblock the Notifications