കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വിജയത്തിന് കാരണം ഹിന്ദുത്വവും അഴിമതിവിരുദ്ധ നിലപാടും: സുബ്രഹ്മണ്യൻ സ്വാമി

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ വിജയത്തിന് പിന്നില്‍ ഹിന്ദുത്വവും അഴിമതി വിരുദ്ധ നിലപാടുമാണെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. സമ്പദ് വ്യവസ്ഥയിലെ സ്ഥിതിഗതികള്‍ ഹിന്ദുത്വത്തിനും അഴിമതി വിരുദ്ധ നിലപാടിനും മുന്നില്‍ എതിര്‍ക്കാന്‍ കഴിയാത്ത വിഷയമല്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി തന്റെ ട്വിറ്ററില്‍ കുറിച്ചത്.

തോറ്റമ്പിയെങ്കിലും സിപിഎമ്മിന് വോട്ട് വിഹിതം കൂടി!! കോൺഗ്രസ്സിന് വൻമുന്നേറ്റം, ബിജെപിയ്ക്കും ഇത്തിരിതോറ്റമ്പിയെങ്കിലും സിപിഎമ്മിന് വോട്ട് വിഹിതം കൂടി!! കോൺഗ്രസ്സിന് വൻമുന്നേറ്റം, ബിജെപിയ്ക്കും ഇത്തിരി

ഇന്ത്യയിലെ മാക്രോ ഇക്കോണമിയിലുണ്ടായ ഏറ്റക്കുറച്ചില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപിയുടെ ഈ സമീപനം തുണയായെന്നും എന്നാല്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നാല്‍ അത് വലിയ വിഷയമാകുമെന്നാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ സ്വാമി പറഞ്ഞത്. വരികള്‍ക്കിടയിലൂടെ മോദിക്ക് വിമര്‍ശനം കൂടിയാണ് സ്വാമിയുടെ വാക്കുകള്‍.

subramanian-swamy-

545 സീറ്റില്‍300 ല്‍ വിജയം മറികടന്നതോടെ രാജ്യം ഹിന്ദുത്വത്തിനാണ് വോട്ട് ചെയ്തതെന്നും ഇത് ഹിന്ദുത്വ തരംഗമാണ് മോദി തരംഗമല്ലെന്നും സ്വാമിയെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോട്ട് ചെയ്യുന്നു. ജാതീയതയെ മതം മറികടന്ന തിരഞ്ഞെടുപ്പാണിതെന്നും യുവാക്കള്‍ ജാതീയതയെക്കാളും മതത്തെ വിലനല്‍കിയാണ് യുവാക്കള്‍ തിരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Recommended Video

cmsvideo
രണ്ടാം തവണയും വാരണാസിയില്‍ മോദിക്ക് മിന്നും ജയം

സാമ്പത്തിക വിദഗ്ധന്‍ കൂടിയായ സ്വാമി ഇന്ത്യന്‍ ജനത മോദി ഭരണത്തില്‍ വന്ന സാമ്പത്തിക വീഴ്ച്ചകളെ മറന്ന് അഞ്ച് വര്‍ഷം താരതമ്യേന അഴിമതി രഹിത ഭരണം കാഴ്ച്ച വയ്ക്കാന്‍ സാധിച്ചതിനാണ് വോട്ട് നല്‍കിയതെന്നും പറയുന്നു. ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമവുമാണ് വോട്ട് ആയത് എന്നും സ്വാമി പറയുന്നു.

English summary
Hindutva and anti corruption are the reason behind BJP victory says BJP's Rajyasabha MP Subrahmanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X