കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുത്വം രാമന് എതിര്; ഹിന്ദുയിസം ആണ് ഇന്ത്യന്‍ സംസ്‌കാരം, കോണ്‍ഗ്രസ് നേതാവ് ഗൊഗോയ് പറയുന്നു

Google Oneindia Malayalam News

ഗുവാഹത്തി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും വിവധ പ്രസ്താവനകളാണ് നടത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്ര നിര്‍മാണത്തെ പുകഴ്ത്തിയത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്ക ഗാന്ധിയും കമല്‍നാഥും ദിഗ്‌വിജയ് സിങുമുള്‍പ്പെടെയുള്ളവര്‍ രാമക്ഷേത്ര നിര്‍മാണത്തെ പുകഴ്ത്തിയാണ് സംസാരിച്ചത്.

അതേസമയം, രാമന്റെ പേരിലുള്ള ഭിന്നത സൃഷ്ടിക്കുന്നതിനെയും രാമനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും വിമര്‍ശിച്ചാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നത്. ഇപ്പോള്‍ വ്യത്യസ്തമായ അഭിപ്രായവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് രംഗത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങള്‍...

ഹിന്ദുത്വവും ഹിന്ദൂയിസവും

ഹിന്ദുത്വവും ഹിന്ദൂയിസവും

ഹിന്ദുത്വവും ഹിന്ദൂയിസവും ഒന്നല്ലെന്നും രണ്ടാണെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. അസമില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് നേതാവാണ് ഗൊഗോയ്. ഹിന്ദുത്വം വിഭജന ആദര്‍ശത്തിലുള്ളതാണെന്നും ഹിന്ദൂയിസം ഇന്ത്യന്‍ സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും ഗൊഗോയ് പറഞ്ഞു.

രാമന്റെ ആദര്‍ശവുമായി യോജിക്കില്ല

രാമന്റെ ആദര്‍ശവുമായി യോജിക്കില്ല

അയോധ്യയിലെ ഭൂമി പൂജയുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായ പ്രകടനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതിനിടെയാണ് ഗൊഗോയിയുടെ പ്രതികരണം. രാമന്റെ ആദര്‍ശവുമായി യോജിക്കുന്നതല്ല ഹിന്ദുത്വം. രാമന്റേത് സ്‌നേഹത്തിന്റെയും സത്യത്തിന്റെയും നീതിയുടെതുമാണ് എന്നും ഗൊഗോയ് പറഞ്ഞു.

ഹിന്ദുത്വം ജനങ്ങളെ വിഭജിക്കും

ഹിന്ദുത്വം ജനങ്ങളെ വിഭജിക്കും

ഹിന്ദുത്വം ജനങ്ങളെ വിഭജിക്കുന്നതാണ്. എല്ലാ സംസ്‌കാരങ്ങളെയും ജാതികളെയും വംശങ്ങളെയും സ്വീകരിക്കുന്നതാണ് ഹിന്ദൂയിസം. ബാബറി മസ്ജിദ്, രാമ ക്ഷേത്ര വിവാദങ്ങളുമായി ബന്ധപ്പെട്ട ഭിന്നതകള്‍ അവസാനിക്കണം. ഇനി പുതിയ ഇന്ത്യയുടെ തുടക്കമാകണമെന്നും ഗൊഗോയ് പറഞ്ഞു.

രാമന്‍ എല്ലാവരുടേതുമാണ്

രാമന്‍ എല്ലാവരുടേതുമാണ്

രാമന്‍ എല്ലാവരുടേതുമാണ്. ദേശീയ ഐക്യത്തിന്റെയും സാമൂഹിക നീതിയുടെയും പ്രതീകമാണ് രാമന്‍. എന്നാല്‍ ഇന്ന് അരക്ഷിതാവസ്ഥായണുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും നീതി ലഭിക്കുന്നില്ല. സമാധാനം സ്ഥാപിക്കുന്നതിന് രാമന്റെ പാത പിന്തുടരേണ്ടത് ആവശ്യമാണെന്നും ഗൊഗോയ് പറഞ്ഞു.

രാജീവ് ഗാന്ധി ചെയ്തത്

രാജീവ് ഗാന്ധി ചെയ്തത്

ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ ആദ്യം തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയാണ്. ഗാന്ധിജി സ്വപ്‌നം കണ്ട രാമരാജ്യമായിരുന്നു രാജീവ് ഗാന്ധിയുടെയും സ്വപ്നം. എന്നാല്‍ ബിജെപി രാമന്റെ പേര് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. അവര്‍ക്ക് രാമന്റെ ആശയങ്ങളുമായി ബന്ധമില്ലെന്നും ഗൊഗോയ് പറഞ്ഞു.

രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി... രേഖ മുക്കി മോദി സര്‍ക്കാര്‍, ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറി?രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി... രേഖ മുക്കി മോദി സര്‍ക്കാര്‍, ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറി?

സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...

sreedharan-pillai-files-complaint-aginst-kavimannu-facebook-page-257556.html

English summary
Hindutva and Hinduism are not one, says Congress Leader Tarun Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X