കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമ കോറേഗാവ് സ്‌ഫോടനത്തിലെ കുറ്റാരോപിതൻ ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബോതിന് നേരെ ഗോരക്ഷകരുടെ ആക്രമണം, ആക്രമണം പൂനെയില്‍ വച്ച്, മോദകെന്ന് ആരോപണം!!

  • By Desk
Google Oneindia Malayalam News

പൂനെ: ഹിന്ദുത്വ നേതാവ് മിലിന്ദ് എക്‌ബോതിന് നേരെ ഗോരക്ഷകരുടെ ആക്രമണം. പൂനെയില്‍ വച്ചാണ് മിലിന്ദിന് നേരെ ആക്രമണം ഉണ്ടായത്. സമസ്തഹിന്ദു അഗാധിയുടെ തലവനായ മിലിന്ദ് 2018 ജനുവരിയില്‍ നടന്ന ഭീമ കോറേഗാവ് സ്‌ഫോടനത്തില്‍ കുറ്റാരോപിതനയായിരുന്നു.

<strong>എന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾ</strong>എന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾ

പൂനെ സിറ്റിക്കടുത്ത് സെന്‍ഡെവാഡിയില്‍ വച്ചാണ് മിലിന്ദിന് നേരെ ആക്രമണം ഉണ്ടായത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഗോസംരക്ഷണ സംഘടനയായ ഭാരത് കുഷി ഗോസേവ സംഗാതനയുടെ അധ്യക്ഷന്‍ കൂടിയായ മിലിന്ദ് സെന്‌ഡേവാഡയില്‍ ഇത് സംബന്ധിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

milind ekbote

സെന്‍ഡെവാഡിയില്‍ പ്രവര്‍ത്തിക്കുന്ന ഗോശാലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളായിരുന്നു മിലിന്ദ് ഉന്നയിച്ചത്. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി ആയിരുന്നു ഇത്. പണ്ഡിറ്റ് മോദക് നടത്തുന്ന ഗോശാലയ്‌ക്കെതിരെ സംസാരിക്കുകയും മോദകിനെ അഴിമതിക്കാരനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

സെന്‍ഡെവാഡയിലെ ചടങ്ങിന് ശേഷം ക്ഷേത്രത്തില്‍ എത്തി മടങ്ങവെയാണ് ഒരു സംഘം ആളുകള്‍ മിലിന്ദിന് നേരെ ആക്രമണം നടത്തിയത്. മോദകിന്റെ സംഘമാണ് മര്‍ദ്ദിച്ചതെന്നും പറയുന്നു. ഇതോടെ മോദകിനും സംഘത്തിനും നേരെ മിലിന്ദ് പരാതി നല്‍കി.

ഇതോടെ പോലീസ് മോദകിനും 45 പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 147,143,149,295 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ ഇത് വരെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഭീമ കോറേഗാവ് സ്‌ഫോടനത്തില്‍ അറസ്റ്റിലായ മിലിന്ദ് ജാമ്യത്തിലാണ്. പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കും നിലനില്‍ക്കെയാണ് മിലിന്ദിന് ചടങ്ങിനെത്തിയത്. മിലിന്ദിന് എതിരെയും പൂനെ പോലീസ് നടപടി സ്വീകരിച്ചിരിക്കയാണ്. ഭീമ കോറോഗാവ് കേസില്‍ മിലിന്ദിന് ജാമ്യം ലഭിച്ചതില്‍ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 2001ല്‍ സാസ്വാദില്‍ നടത്തിയ കലാപത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷിക്കുന്ന നേതാവാണ് മിലിന്ദ്.

English summary
hindutva leader Milind Ekbote attacked by Gorakshak in Pune, attack is due to the rivalry between Milind and Modak a Hindutva leader in Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X