Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രിയുടെ മറവില്‍ അതൊന്നും ഞാന്‍ ചെയ്യില്ല, ആശയം ഹിന്ദുത്വം തന്നെ, ബിജെപിയെ ട്രോളി ഉദ്ധവ്

മുംബൈ: ശിവസേനയുടെ പ്രത്യയശാസ്ത്രത്തില്‍ മാറ്റം വരില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ ഇപ്പോഴും ഹിന്ദുത്വത്തിനൊപ്പമാണ്. അതിനെ ഒരിക്കലും കൈവിടില്ല. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാരിനെ ഒരിക്കല്‍ പോലും താന്‍ വഞ്ചിച്ചിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. ദേവേന്ദ്ര ഫട്‌നാവിസില്‍ നിന്നാണ് താന്‍ പല കാര്യങ്ങളും പഠിച്ചത്. എപ്പോഴും അദ്ദേഹവുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.

1

തനിക്ക് ഫട്‌നാവിസുമായി സൗഹൃദമുണ്ടെന്ന് പറയുന്നതില്‍ ഒരു പ്രശ്‌നവുമില്ല. ദീര്‍ഘകാലമായി അതങ്ങനെ തന്നെയാണ്. ഞാന്‍ പറുയന്നത് അദ്ദേഹം കേള്‍ക്കാന്‍ തയ്യാറായിരുന്നെങ്കില്‍, വീട്ടിലിരുന്ന് ഇന്നത്തെ കാര്യങ്ങള്‍ ഞാന്‍ ടിവിയില്‍ കാണുകയായിരിക്കുമെന്നും ഉദ്ധവ് പറഞ്ഞു. ഞാന്‍ ഭാഗ്യവാനായത് കൊണ്ടാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നെ എതിര്‍ത്തവര്‍ ഇപ്പോള്‍ എനിക്കൊപ്പമാണ്. എന്നാല്‍ ഞാന്‍ ആര്‍ക്കൊപ്പമാണോ നിന്നത് അവര്‍ പ്രതിപക്ഷ നിരയിലാണെന്നും ഉദ്ധവ് പറഞ്ഞു.

രാഷ്ട്രീയത്തില്‍ മാത്രം നടക്കുന്ന കാര്യമാണിത്. എന്റെ ഭാഗ്യവും ജനങ്ങളുടെ ആശീര്‍വാദവും കൊണ്ടാണ് ഇവിടെയെത്തിയത്. ഒരിക്കലും ആരോടും ഞാന്‍ ഇവിടെ വരെയെത്തുമെന്ന് പറഞ്ഞിട്ടില്ല. എനിക്ക് ഒരു കാര്യത്തില്‍ നിയമസഭയ്ക്കും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും ഉറപ്പ് നല്‍കാന്‍ സാധിക്കും. അര്‍ധ രാത്രിയില്‍ ഞാനൊരിക്കലും ഒരു കാര്യവും ചെയ്യില്ല. എപ്പോഴും ജനതാല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം അര്‍ധ രാത്രിയിലെ നാടകങ്ങളെ പരിഹസിച്ചായിരുന്നു ഉദ്ധവിന്‍രെ മറുപടി.

നേരത്തെ കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളുമായി ചേര്‍ന്നതോടെ ഹിന്ദുത്വത്തില്‍ ഉദ്ധവ് വെള്ളം ചേര്‍ക്കുമെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഉദ്ധവില്‍ നിന്നുണ്ടായത്. അതേസമയം ഉദ്ധവിന്റെ അടുത്തയാളായ സഞ്ജയ് റാവത്ത് രൂക്ഷമായി ഫട്‌നാവിസിനെ വിമര്‍ശിച്ചിട്ടുണ്ട്. ഫട്‌നാവിസിന്റെ അധികാര കൊതിയാണ് ബിജെപിയെ മഹാരാഷ്ട്രയില്‍ തകര്‍ത്തതെന്നാണ് റാവത്ത് ആരോപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+