'ഹിപ്പപ്പൊട്ടോമൊൺസ്ട്രോസ്ക്യുപ്പിഡാലിയോഫോബിയ'; പുതിയ വാക്കുകളുമായി തരൂര്‍, ഡിക്ഷണറി തിരഞ്ഞ് ജനം
ദില്ലി: ശശി തരൂര്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷിലെ വിചിത്രമായതും കടിച്ചാല്‍ പൊട്ടാത്തതുമായ വാക്കുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷന്, ഷോഡൻഫ്രോയിഡ, ഫരാഗോ എന്നീ വാക്കുകളെല്ലാം ശ്രദ്ധിക്കപ്പെടുന്നത് ശശി തരൂര്‍ പ്രയോഗിച്ചതിലൂടെയാണ്. ഇംഗ്ലീഷിലെ ഇത്തരം വാക്കുകള്‍ കണ്ടെത്തി അത് പ്രയോഗിക്കുന്നതില്‍ തനിക്ക് പ്രത്യേക താല്പര്യം ഉണ്ടെന്ന് ശശി തരൂര്‍ തന്നെ നേരത്തെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരം ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശശി തരൂര്‍.
ട്വിറ്ററില്‍
തന്നെ അനുകരിച്ച് പോസ്റ്റ് ചെയ്ത വീഡിയോക്ക് മറുപടിയായിട്ടാണ് ശശി തരൂര്‍ മൂന്ന് പുതിയ വാക്കുകള്‍ കൂടി ട്വിറ്ററില്‍ പങ്കുവെച്ചത്. ''hippopotomonstrosesquipedaliophobia,(ഹിപ്പപ്പൊട്ടോമൊൺസ്ട്രോസ്ക്യുപ്പിഡാലിയോഫോബിയ ) garrulous, sesquipedalian'' എന്നീ പുതിയ വാക്കുകളാണ് തരൂര്‍ പുതുതായി പരിചയപ്പെടുത്തുന്നത്.
വീഡിയോ
തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും 'കടിച്ചാല്‍ പൊട്ടാത്ത' ഭാഷാ പ്രയോഗത്തെയും അനുകരിച്ച് കൊമേഡിയനായ സലോനി ഗൗര്‍ ഒരു വെബ് സീരീസിലെ കഥാപാത്രത്തെ അനുകരിച്ച് അവതരിപ്പിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡയിയില്‍ ഏറെ പ്രചരിച്ച ഈ വീഡിയോയില്‍ ബോളിവുഡ് സംവിധായകന് ഹന്‍സാല്‍ മേത്ത ശശി തരൂരിനെ ടാഗ് ചെയ്യുകയായിരുന്നു.
വൈറല്‍
തന്നെ ടാഗ് ടെയ്ത വിഡിയോക്ക് നല്കിയ മറുപടിയില്‍ തരൂര്‍ പ്രയോഗിച്ച മുന്ന് വാക്കുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍. എന്തായാലും വീഡിയോയും തരൂരിന്റെ മറുപടിയും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ഇതിനെ പരിഹസിക്കുകയും ട്രോളുകയും ചെയ്തപ്പോള്‍ മറ്റുചിലര്‍ ഈ വാക്കുകളുടെ അര്‍ഥം അന്വേഷിക്കുന്ന തിരക്കിലാണ്.
അര്‍ത്ഥം
hippopotomonstrosesquipedaliophobia (ഹിപ്പപ്പൊട്ടോമൊൺസ്ട്രോസ്ക്യുപ്പിഡാലിയോഫോബിയ) എന്ന വാക്കിന്റെ അര്‍ത്ഥം നീളമേറിയ വാക്കുകളോടുള്ള ഭയം എന്നാണെന്ന് ഡിക്ഷണി നോക്കിയാല്‍ കണ്ടെത്താന്‍ കഴിയും. അതുപോലെ garrulous (ഗെറലസ്) എന്നതിന്റെ അര്‍ത്ഥം 'അധികം സംസാരിക്കുന്ന' എന്നതുമാണ്.
മൂന്ന് ലക്ഷത്തോളം പ്രവാസികളെ കൊണ്ടുവരാന്‍ ആറു മാസമെങ്കിലും , സർക്കാരിനെതിരെ ഉമ്മൻ ചാണ്ടി