ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റി, 36 പേര് കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഭൂവനേശ്വറിലേക്ക് പോവുകയായിരുന്ന തീവണ്ടി ആന്ധ്രയിലെ കുനേരു റെയില്‍വേ സ്റ്റേഷനടുത്ത് വെച്ച് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 36 പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 11നാണ് അപകടമുണ്ടായത്
2/Helpline nos at Rayagada:BSNL LAND LINE NO.06856-223400, 06856-223500 BSNL MOBILES 09439741181, 09439741071, AIRTEL 07681878777
— Ministry of Railways (@RailMinIndia) January 21, 2017
ആന്ധ്രപ്രദേശിലെ ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസാണ് അപകടത്തില്‍ പെട്ടത്.എന്‍ജിനും ഏഴു ബോഗികളുമാണ് പാളം തെറ്റിയത്. പരിക്കേറ്റവരുടെ എണ്ണം നൂറിനു മുകളിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് രായഗഡ സബ് കലക്ഷന്‍ മുരളീധര്‍ സ്വെയ്ന് അറിയിച്ചു. ബോഗിക്കുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
8 coaches of Jagdalpur -Bhubaneswar Hirakhand express train derail near Rayagada (Odisha). pic.twitter.com/DTfqaAUJJa
— ANI (@ANI_news) January 21, 2017
എന്ജിന്, ലഗേജ് വാന്‍, രണ്ടു വീതം ജനറല്‍ സ്വീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്, രണ്ട് എസി ടു ടയര്‍ കോച്ച്, എന്ന്വിവയാണഅ പാളം തെറ്റിയതെന്ന് ഈസ്റ്റ്കോസ്റ്റ് റെയില്‍വെ പിആര്‍ഒ ജെപി മിശ്ര പറഞ്ഞു.