കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക നീക്കം ചെയ്താലും വളര്‍ന്നോളും എന്ന് കബളിപ്പിച്ച് ഹിരാനന്ദിനി ആശുപത്രിയെ വൃക്ക തട്ടിപ്പ്

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: ഹിരാനന്ദിനി ആശുപത്രിയിലെ വൃക്ക തട്ടിപ്പിന്റെ കഥകള്‍ മാസങ്ങള്‍ക്ക് മുന്‍പ് ലോകം അറിയുന്നത്. കേസില്‍ അഞ്ച് ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്യുകയും സംഘത്തിലെ കണ്ണികള്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ തുടര്‍ന്ന് വരികയുമാണ്.

ഏജന്റുമാര്‍ വഴി ആശുപത്രിയില്‍ വൃക്ക വില്‍ക്കാന്‍ എത്തിയവരെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പണത്തിന്റെ അത്യാവശ്യത്തിന് വേണ്ടി ഇരകളായവരാണ് ഇവരില്‍ ഭൂരിഭാഗം ആളുകളും. തുച്ഛമായ പണം മാത്രം നല്‍കി ലക്ഷങ്ങള്‍ക്കാണ് ഡോക്ടര്‍മാര്‍ വൃക്കകള്‍ മറിച്ചു വിറ്റിരുന്നത്.

 xhiranandani-hospital--10-1470835902-jpg-pagespeed-ic-kz1gxoojfp

വൃക്ക നീക്കം ചെയ്താലും ഒന്നര വര്‍ഷത്തിനുള്ളില്‍ വൃക്ക വീണ്ടും വളര്‍ന്നു വരും എന്ന് തെറ്റിധരിപ്പിച്ചാണ് വൃക്കകള്‍ നീക്കം ചെയ്തത് എന്ന് പറയുന്നു. ചിക്കന്‍ ബോക്‌സ് ബാധിച്ച രോഗിയെ ഏജന്റുമാര്‍ മുറി എടുത്ത് താമസിപ്പിച്ചു. പിന്നീട് അസുഖം മാറിയതിന് ശേഷം വീണ്ടും ആശുപത്രിയില്‍ എത്തിയതിന് ശേഷം അടുത്തുള്ള ബന്ധുക്കളുടെ ഒപ്പുകള്‍ ശേഖരിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഹിരാനന്ദിനി ആശുപത്രിയില്‍ നിന്നും അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്ക് പുറകില്‍ ഉന്നതവൃത്തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതികളെ ആഗസ്റ്റ് 26 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ അയക്കണമെന്ന സെഷന്‍സ് കോടതി വിധി മറി കടന്നാണ് അദ്ധേരി കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണം തുടര്‍ന്ന് വരികയാണ്.

English summary
Three doctors and a social worker associated with Hiranandani Hospital, Powai, had tried to convince a kidney donor that the organ would regrow within 18 months, says the chargesheet in the kidney racket case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X