ഇവരെന്ത് അച്ഛനമ്മമാർ!!! മക്കളെ മോഷ്ടിക്കാൻ വിടാം, 2 ലക്ഷം രൂപ മുൻകൂറായി നൽകണം !!!
സാവന്ത് എന്ന യുവാവാണ് സംഘത്തിന്റെ തലവൻ, വിവാഹ വീടുകളാണ് ഇവർ കുട്ടിക്കളന്മാരെ കൊണ്ട് മോഷണത്തിന് ഇറങ്ങുക
റാഞ്ചി: വിവാഹാഘോഷ ചടങ്ങിനിടെ മോഷ്ടിടിക്കാനെത്തിയ കുട്ടികുറ്റവാളികളെ പിടികൂടിയ പൊലീസ് ഞെട്ടി. മക്കളെ മോഷ്ടിക്കാന്‍ കൊണ്ടുപോകുന്നതിന് എതിര്‍പ്പില്ലെന്ന് അച്ഛനമ്മാര്‍ എഴുതി നല്‍കിയ രേഖയും കൊണ്ടാണ് ഏജന്‌റുമാർ എത്തിയത്.

അറസ്റ്റിലായ അഞ്ച് കുട്ടിക്കളന്മാരുടെ അമ്മമാരും മക്കളെ മോഷണത്തിന് അയയ്ക്കാന്‍ തയ്യാറാണെന്ന് ഒപ്പിട്ട് നല്‍കിയിരുന്നു. അക്ഷരാഭ്യാസം ഇല്ലാത്തവര്‍ വിരലടയാളം പതിച്ച് നല്‍കി. മറ്റൊരു വെളിപ്പെടുത്തല്‍ കൂടി ഏജന്‌റുമാര്‍ നടത്തി 2 ലക്ഷം രൂപ നല്‍കിയതിന് ശേഷമാണ് കുഞ്ഞുങ്ങളെ മോഷണത്തിനായി കൊണ്ടുവന്നത്.

ദില്ലി സ്വദേശിയായ സാവന്താണ് സംഘത്തെ നിയന്ത്രിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ കണ്ടെത്തി അവരെയാണ് മോഷണത്തിനായി കൊണ്ടുവരുന്നത്. ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കുട്ടികളുടെ രക്ഷിതാക്കളുമായി ഒപ്പിട്ടിരിക്കുന്നത്. മോഷണ മുതല്‍ കുട്ടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചാല്‍ അവരെ ശിക്ഷക്കാമെന്നും കരാറില്‍ പറയുന്നു. ഈ കരാറിന്‌റെ പകര്‍പ്പ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ടിട്ടുണ്ട്.
കല്യാണവീടുകളിലാണ് സംഘം പ്രധാനമായും മോഷണം നടത്തുക. കുട്ടികളെ ഇവിടെ എത്തിക്കാനായി മോഷ്ടിച്ച ഒരു കാറും സാവന്തിന്‌റെയും സംഘത്തിന്‌റെയും കയ്യില്‍ ഉണ്ട്. കുട്ടികളെ നന്നായി വസ്ത്രം ധരിപ്പിച്ച് അതിഥികള്‍ക്ക് ഇടയിലേക്ക് ഇറക്കി വിടുകയാണ് പതിവ് മിക്കവാറും വലിയ പണക്കാരുടെ വീട്ടിലാണ് ചെല്ലുക. അവിടെ എത്തുന്ന അതിഥികലുടെ പേഴ്‌സ് മോഷ്ടിക്കാനും റൂമുകളുടെ ലോക്ക് തകര്‍ത്ത് അകത്ത് കയറാനും കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടാകും.
പണം വാങ്ങി മക്കളെ മോഷ്ടിക്കാന്‍ അയക്കുന്നു രക്ഷിതാക്കളുടെ നിലപാടാണ് ഞെട്ടലുണ്ടാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications