കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണ സംഘത്തിന് മകനെ വാടകയ്ക്ക് നല്‍കി അമ്മ; കരാറും എഴുതിച്ചു; എത്ര രൂപയ്‌ക്കെന്നല്ലേ!!!

വാടകയ്‌ക്കെടുത്ത കുട്ടിയുമായി മോഷണം അഞ്ചംഗ സംഘം അറസ്റ്റില്‍. കുട്ടിയെ നല്‍കിയത് അമ്മ. രണ്ട് ലക്ഷം രൂപ പ്രതിഫം. കരാറും എഴുതിയിരുന്നു.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന സംഭവങ്ങളില്‍ പലതും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പന്ത്രണ്ട് വയസുകാരനായ മകനെ മോഷണ സംഘത്തിന് വാടകയ്ക്ക് നല്‍കിയ അമ്മയുടെ കഥയാണ് ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. മോഷണം നടത്തുന്നതിന് വേണ്ടിയാണ് അമ്മ മകനെ സംഘത്തിന് നല്‍കിയത്. അതിന് കരാറും അമ്മ എഴുതി വാങ്ങി.

എഴുതി ഒപ്പിട്ട് നല്‍കിയ കരാറില്‍ ഒപ്പ് മാത്രമല്ല വിരലടയാളവും രേഖപ്പെടുത്തിയിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അമ്മയും മകനും. സൗത്ത് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിനാണ് കുട്ടിയെ പണയം വച്ചത്. അഞ്ചംഗ സംഘത്തിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഗോകുല്‍ പ്രസാദ്, സാവന്ത് സിസോദിയ, ലഖാന്‍ സിസോദിയ, അഭിഷേക് സിസോദിയ, വികാസ് സിസോദിയ എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് ലക്ഷം രൂപയ്ക്ക്

കരാറെഴുതി പ്രായപൂര്‍ത്തിയാകാത്ത മകനെ രണ്ട് ലക്ഷം രൂപയാക്കാണ് വാടകയ്ക്ക് നല്‍കിയത് വച്ചത്. കരാര്‍ എഴുതി വാങ്ങിയാണ് മകനെ നല്‍കിയത്.

മോഷണത്തിന്

മോഷണസംഘത്തിന് മകന് നല്‍കിയതും മോഷണത്തിനാണ്. കുട്ടിയും സംഘത്തിനൊപ്പം മോഷണത്തില്‍ പങ്കെടുത്തിരുന്നെന്ന് പോലീസ് പറഞ്ഞു.

അഞ്ചംഗ സംഘം

അഞ്ചംഗ മോഷണ സംഘമാണ് കുട്ടിയെ വാടകയ്ക്ക് വാങ്ങിയത്. കുട്ടി ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മോഷണം വിവാഹ കേന്ദ്രങ്ങളില്‍

വിവാഹ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് ഈ സംഘം. കുട്ടിയെ മോഷണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനായി ഇവര്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ഒരു വര്‍ഷത്തോളം

ഈ കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഈ സംഘത്തിനൊപ്പമുണ്ട്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞാല് 2016 ഓക്ടോബര്‍ ഒന്ന് മുതല്‍. ഇക്കാര്യം കൃത്യമായി കാരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നിരവധി കേസുകള്‍

ഈ സംഘത്തിനെതിരെ നിരവധി കേസുകളുണ്ട്. ഇവര്‍ പിടിയിലായതോടെ ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലുമായുള്ള 18ഓളം കേസുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു.

കൂടുതല്‍ സംഘങ്ങള്‍

ഈ കേസിന്റെ വെളിച്ചത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങള്‍ക്കുപയോഗിക്കുന്ന സംഘങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ട് മധ്യപേരദേശ് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഇത്തരം പ്രണതകള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മോയി ബിശ്വാല്‍ പറഞ്ഞു.

English summary
The contract also stated that someone from the panchayat of Madhya Pradesh's Rajgarh village — from where the accused are originally from — had given his consent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X