കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയ്ക്കുള്ളില്‍ ഒന്നുമില്ല... രാഷ്ട്രീയത്തിലിറങ്ങാനും യോഗ്യതയില്ല, അഫ്രീദിക്കെതിരെ ഗംഭീര്‍!!

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെയും ഇന്ത്യയുടെയും മുന്‍ താരങ്ങളായ ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും തമ്മില്‍ വാക് പോര് രൂക്ഷമാകുന്നു. എത്ര പറഞ്ഞാലും ചിലര്‍ക്ക് വളരാന്‍ സാധിക്കില്ലെന്ന് ഗംഭീര്‍ പറഞ്ഞു. അത്തരക്കാര്‍ ക്രിക്കറ്റ് കളിക്കും, പക്ഷേ എത്രയൊക്കെ പറഞ്ഞാലും അവര്‍ക്ക് വളരാന്‍ സാധിക്കില്ല. അവരുടെ തലയ്ക്കുള്ളില്‍ ഒന്നുമുണ്ടാവില്ല. അയാള്‍ക്ക് എല്ലാം രാഷ്ട്രീയവത്കരിക്കണമെങ്കില്‍, എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ല. പക്ഷേ അതിനും ഒരു പക്വത വേണം. അഫ്രീദിക്ക് അതില്ലെന്നും ഗംഭീര്‍ പറഞ്ഞു.

1

നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയും അഫ്രീദി പ്രതികരിക്കുകയും, ഗംഭീര്‍ അതിനെ പരിഹസിക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ ക്രൂരതകളാണ് നടക്കുന്നതെന്നും, ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും അഫ്രീദി പറഞ്ഞിരുന്നു. അഫ്രീദി പറഞ്ഞതെല്ലാം സത്യമാണ്. പക്ഷേ അതെല്ലാം നടക്കുന്ന പാക് അധീന കശ്മീരിലാണ്. വൈകാതെ തന്നെ അത് മാറുമെന്നും ഗംഭീര്‍ പരിഹസിച്ചിരുന്നു.

നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണച്ച് അഫ്രീദി രംഗത്തെത്തിയിരുന്നു. താന്‍ നിയന്ത്രണ രേഖ ഉടന്‍ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കറാച്ചിയില്‍ പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയുടെ ശവകുടീരവും സന്ദര്‍ശിക്കുമെന്നും അഫ്രീദി വ്യക്തമാക്കി. ഇതിനെതിരെയാണ് ഗംഭീര്‍ രംഗത്തെത്തിയത്.

അടുത്തതായി അഫ്രീദി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കുന്നതെന്നും ഗംഭീര്‍ പരിഹസിച്ചു. പക്വത കൈവരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞു. നേരത്തെ താനെഴുതിയ പുസ്തകത്തില്‍ ഗംഭീറിന്റെ പെരുമാറ്റം വളരെ മോശമാണെന്ന് അഫ്രീദി കുറ്റപ്പെടുത്തിയിരുന്നു. കളിക്കളത്തിലും ഇവര്‍ തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു. ഇത് കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു.

 കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ വര്‍ക്കിംഗ് പ്രസിഡന്റാവും കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ വര്‍ക്കിംഗ് പ്രസിഡന്റാവും

English summary
his brain doesnt grow gautam gambhir response to afridi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X