സല്‍മാന്‍ ഖാന്‍ വീണ്ടും വെട്ടില്‍; 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനഭംഗക്കേസിലെ ഇര
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ പിന്തുടര്‍ന്ന് ആരോപണങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടുളളതാണ് പുതിയ വിവാദം. ഹരിയാനയിലെ ഹിസാര്‍ കൂട്ടമാനഭംഗക്കേസിലെ ഇരയാണ് താരത്തിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ
ചിത്രീകരണത്തിനു ശേഷം താന്‍ ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ പോലെ ആയെന്നുളള താരത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുളളില്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ താരത്തിനെതിരെ സിവില്‍ ക്രിമിനല്‍കേസ് ചുമത്തുമെന്നും നോട്ടീസില്‍ പറയുന്നു. ഹരിയാന ഹൈക്കോടതി അഭിഭാഷകന്‍ രജത് കാല്‍സന്‍ വഴിയാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്‍പാണ് സുല്‍ത്താന ചിത്രത്തിന്റെ ചിത്രീകരണം കഴിയുമ്പോള്‍ താന്‍ റേപ്പ് ചെയ്യപ്പെട്ട യുവതിയെപോലയാണെന്ന് സല്‍മാന്‍ഖാന്‍ ഒരു സ്‌റ്റേജ് ഷോയ്ക്കിടെ പ്രസ്താവിച്ചത് .

ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സല്‍മാന്‍ഖാന്റെ പരാമര്‍ശത്തില്‍ പ്രതിഷേധധിച്ച് ബോളിവുഡ് നടികളില്‍ ചിലര്‍ രംഗത്തെത്തിയപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖി, അര്‍ബാസ് ഖാന്‍ തുടങ്ങിയ നടന്മാര്‍ താരത്തിനു പിന്തുണയുമായെത്തിയിരുന്നു. താരത്തിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചതായും ബലാത്സംഗത്തിന് ഇരയായവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം പിന്‍വലിച്ച് നടന്‍ പരസ്യമായി മാപ്പ് പറയണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
2012 ലാണ് ഹിസാര്‍ കൂട്ടമാനഭംഗം നടക്കുന്നത്. 17 കാരിയായ ദളിത് പെണ്‍കുട്ടിയെ എട്ടംഗ സംഘം ചേര്‍ന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്ക് കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നെങ്കിലും വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ഹരിയാന ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications