കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് മാതാ കീ ജയ് വിളിച്ചില്ല!!! മുസ്ലീം യുവാവിന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം!!!

ആക്രമിച്ചത് പളളിയില്‍ പോയി മടങ്ങിയ യുവാവിനെ

  • By Ankitha
Google Oneindia Malayalam News

ഹരിയാന: ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന് മുസ്ലീം യുവാവിന് നേരെ ബജ്റംഗ്ദാൾ പ്രവർത്തകരുടെ ക്രൂര മർദനം. പള്ളിയിൽ നിന്നു മടങ്ങി വരുകയായിരുന്ന യുവാവിന് നേരെയാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.അമർനാഥ് ക്ഷേത്രത്തിലെ താർഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഹിസറില്‍ ബജ്ദംഗദള്‍ നടത്തിയ മാർച്ചിനിടെയാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്.

20 വർഷം വീട്ടിലെ ഇരുട്ടു മുറിയിൽ തളച്ചിട്ടു !!! മോചിപ്പിക്കാനായി പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച !20 വർഷം വീട്ടിലെ ഇരുട്ടു മുറിയിൽ തളച്ചിട്ടു !!! മോചിപ്പിക്കാനായി പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച !

സംവാദത്തിനില്ല... തിരിച്ചടിക്കുകയാണ് വേണ്ടത്!!! അമർനാഥ് ആക്രമണത്തിൽ സർക്കാരിനെതിരെ ശിവസേന!!!സംവാദത്തിനില്ല... തിരിച്ചടിക്കുകയാണ് വേണ്ടത്!!! അമർനാഥ് ആക്രമണത്തിൽ സർക്കാരിനെതിരെ ശിവസേന!!!

സംഭവം ഇങ്ങനെ: ഹരിയാനയിലെ ലാഹോരി ചൗക്കിനു സമീപമാണ് സംഭവമുണ്ടായത്. പള്ളിയില്‍ നിസ്‌കരിച്ച് മടങ്ങുകയായിരുന്നു യുവാവിനോട് ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാന്‍ ബജ്ദംഗദള്‍ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രവർത്തകരുടെ ആവശ്യം യുവാവ് നിരസിച്ചതോടെയാണ് വാക്കു തര്‍ക്കവും കയ്യേറ്റവും ഉണ്ടാകുന്നത്. മര്‍ദ്ദിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല.

Bajrang Dal march

അതെ സമയം നേരത്തെ പ്രതിഷേധ പ്രകടനം നടത്താന്‍ നിശ്ചയിച്ചിരുന്ന സ്ഥലം മാറ്റിയാണ് പ്രതിഷേധക്കാര്‍ ലാഹോരി ചൗക്കിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്ത് പോലീസ് കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.ബോധപൂര്‍വ്വം പ്രശ്നം സൃഷ്ടിച്ചവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും പള്ളിയ്ക്ക് സുരക്ഷ നല്‍കണമെന്നും മുസ്ലിം കല്യാണ്‍ കമ്മിറ്റി ഹിസാര്‍ യുണിറ്റ് പ്രസിഡന്‍ ഹാര്‍ഫുള്‍ ഖാന്‍ ഭട്ട് അറിയിച്ചിട്ടുണ്ട്. അമര്‍നാഥ് ക്ഷേത്രത്തില്‍ നടന്ന ഭീകാരക്രമണത്തിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും സംഘര്‍ഷമുണ്ടാക്കിയിട്ടില്ലെന്നും ബജ്ദംഗദള്‍ നേതാക്കള്‍ പറഞ്ഞു.

English summary
Once again, an Indian Muslim was asked to prove his loyalty towards the nation. After a journalist in Bihar complained about Bajrang Dal members who forced him to chant 'Bharat Mata Ki Jai', another Muslim youth from Hisar claimed that he was forced to raise 'Bharat Mata' slogans by the same organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X