ഗ്രാമപഞ്ചായത്ത് ഭരണത്തിന് ഇനി പത്താം ക്ലാസുകാരികളും !
ചണ്ഡിഗഡ്: വരുന്ന സ്വാതന്ത്ര്യദിനത്തില്‍ ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവാന്‍ പോവുകയാണ്. പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ ഒരു പെണ്‍കുട്ടിയ്ക്ക് പഞ്ചായത്ത് ഭരണത്തിന്റെ ഭാഗമാവാന്‍ അന്ന് മുതല്‍ അവസരം നല്‍കും.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്‍കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രസ്തുത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാല്‍ഭക്തര്‍ പറയുന്നു. നിയമിതയാവുന്ന പെണ്‍കുട്ടിയ്ക്ക് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും കഴിയും.

ആരെയാണ് തിരഞ്ഞെടുക്കുകയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷയില്‍ 81 ശതമാനം മാര്‍ക്കു ലഭിച്ച സുഷീലാ ഖാത്തോര്‍ പ്ലസ് ടു പരീക്ഷയില്‍ 87 ശതമാനം മാര്‍ക്കു നേടിയ ആര്‍തി എന്നീ വിദ്യാര്‍ത്ഥിനികളാണ് പരിഗണനയിലുളളത്.
ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലും കോളേജിലും പോകുന്നതിനു പ്രത്യേക ബസ്സ് അനുവദിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടി സര്‍ക്കാരിന് നിവേദനം നല്‍കുമെന്നും പ്രസിഡന്റ് പറയുന്നു.












Click it and Unblock the Notifications