കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗറില്‍ ഹിസ്‌ബുള്‍ മുഹാജിദീന്‍ ഭീകരനെ പൊലീസ്‌ കൊലപ്പെടുത്തി

Google Oneindia Malayalam News

ശ്രീനഗര്‍: ശ്രീനഗറില്‍ ഭീകരനെ പോലീസ്‌ വെടിവെച്ചു കൊന്നു. ഹിസ്‌ബുള്‍ മുഹാജിദീന്‍ എന്ന തീവ്രവാദ സംഘടയുടെ തലവനായ സെയ്‌ഫുള്ളയെയാണ്‌ കാശ്‌മീര്‍ പൊലീസ്‌ കൊലപ്പെടുത്തിയത്‌. നേരിട്ടുള്ള ആക്രമണത്തിലാണ്‌ ഭീകരനെ വകവരുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.കാശ്‌മീരില്‍ തീവ്രവാദികള്‍ക്കെതിരെ പൊലീസ്‌ നേടിയ വലിയ വിജയമാണ്‌ തീവ്രവാദ ഗ്രൂപ്പിന്റെ തലവനെ കൊലപ്പെടുത്തിയതെന്ന്‌ പൊലീസ്‌ അവകാശപ്പെട്ടു.

കഴിഞ്ഞ മെയ്‌ മാസം ഇതേ തീവ്രവാദ സംഘടനയുടെ തലവനായിരുന്ന റിയാസ്‌ നൈക്കോ കൊല്ലപ്പെട്ടിരുന്നു.തുടര്‍ന്ന്‌ ഹിസ്‌ബുള്‍ മുഹാജിദീന്‍ സംഘടനയുടെ നേതൃ സ്ഥാനം വഹിച്ചിരുന്നത്‌ സെഫുള്ളയായിരുന്നു. ജമ്മു കാശ്‌മീരിലെ സുരക്ഷാ സേനയുടെ ലിസറ്റിലുള്ള പ്രധാനപ്പെട്ട തീവ്രവാദിയാണ്‌ കൊല്ലപ്പെട്ട സെയ്‌ഫുള്ള. കീശ്‌മീരില്‍ സുരക്ഷാ സേനക്കെതിരെ നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങളില്‍ ഇയാള്‍ക്ക്‌ പങ്കുണ്ടെന്ന് പൊലീസ്‌ അധികൃതര്‍ പറഞ്ഞു.

militans

ഹിസ്‌ബുള്‍ മുഹാജിദീന്‍ തീവ്രവാദ സംഘടയുടെ നമ്പര്‍ വണ്‍ കമാന്റര്‍ ആയിരുന്നു ഡോ. അബ്ദുള്ള. പൊലീസ്‌ സേനയെ സംബന്ധിച്ച്‌ ഇതൊരു ചെറിയ വിജയമല്ലെന്നും ശ്രീനഗറിലെ സീനിയര്‍ പൊലീസ്‌ ഓഫീസര്‍ വിജയ്‌ കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. സൗത്ത്‌ കാശ്‌മീരിലെ ശ്രീനഗറിന്‌ സമീപം സെയ്‌ഫുള്ള ഒളിച്ചു താമസിച്ചതിനെ തുടര്‍ന്ന്‌ സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു. തുടര്‍ന്നുള്ള വെടിവെപ്പില്‍ തീവ്രവാദി കൊല്ലപ്പെട്ടു. തങ്ങള്‍ക്കു ലഭിച്ച വിവരമനുസരിച്ച്‌ 95 ശതമാനവും കൊല്ലപ്പെട്ടത്‌ സെയ്‌ഫുള്ള തന്നെയാണെന്ന്‌ ഉറപ്പാണെന്നും . തീവ്രവാദിയുടെ മൃതശരീരം തെളിവെടുപ്പിനായി അയച്ചിരിക്കുകയാണെന്നും പൊലീസ്‌ ഓഫീസറായ കുമാര്‍ പറഞ്ഞു. നിലവില്‍ ജമ്മു കാശ്‌മീരില്‍ പൊലീസിന്‌ ശക്തമായ സ്വാധീനമുണ്ട്‌ .കാശ്‌മീരില്‍ തീവ്രവാദികള്‍ കടന്നാല്‍ പൊലീസ്‌ കൃത്യമായി രഹസ്യ വിവരം ലഭിക്കും. അതറിയാനുള്ള എല്ലാ ബന്ധങ്ങളും പൊലീസിന്‌ കാശ്‌മീരിലുണ്ടെന്നും കുമാര്‍ പറഞ്ഞു. സംഭവം നടന്ന പ്രദേശത്തു നിനിന്നും ഒരാളെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്നും പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

English summary
hisbul-mujahideen-chief-shot-dead-in-srinagar,cops says major success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X