കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണം, അല്ലെങ്കില്‍ ശശി തരൂരോ അമരീന്ദര്‍ സിങോ വരണം, വ്യത്യസ്ത നിര്‍ദേശം

  • By Desk
Google Oneindia Malayalam News

സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പ്രസിഡന്റായിരുന്നെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം പദവി ഒഴിയുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നപ്പോള്‍ തടസം പറഞ്ഞത് രാഹുല്‍ ഗാന്ധി തന്നെ. തുടര്‍ന്നാണ് സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായത്.

ഈ വേളയില്‍ വ്യത്യസ്തമായ നിര്‍ദേശം ഉയര്‍ന്നുവന്നിരിക്കുകയാണ്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും പരിഗണിക്കണമെന്നാണ് ആവശ്യം. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചത് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. വിശദാംശങ്ങള്‍....

രാഹുലിനും അടിതെറ്റി

രാഹുലിനും അടിതെറ്റി

ഉത്തര്‍ പ്രദേശില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായത്. നെഹ്രു കുടുംബാംഗമായതുകൊണ്ടുതന്നെ അദ്ദേഹത്തിന് പരാജയം നുണയേണ്ടി വന്നില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി തോറ്റു.

സഹിക്കാവുന്നതിലും അപ്പുറം

സഹിക്കാവുന്നതിലും അപ്പുറം

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയിലെ ദേശീയ അധ്യക്ഷന്‍ തോറ്റത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വയനാട് മണ്ഡലത്തില്‍ ജയിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി ലോക്‌സഭയിലുണ്ട്. എന്നാല്‍ ദേശീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

പുറത്തുനിന്ന് വരട്ടെ

പുറത്തുനിന്ന് വരട്ടെ

എകെ ആന്റണി, അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിയെങ്കിലും അദ്ദേഹം പിന്‍മാറി. മാത്രമല്ല നെഹ്രു കുടുംബത്തിന് പുറത്തുനിന്ന് കോണ്‍ഗ്രസിന് അധ്യക്ഷന്‍ വരട്ടെ എന്ന നിലപാടും സ്വീകരിച്ചു.

പരിഹാരം എന്ന നിലയില്‍

പരിഹാരം എന്ന നിലയില്‍

പരാജയം നെഹ്രു കുടുംബത്തിന്റെ തോളില്‍ കെട്ടിവയ്ക്കുന്നതാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ചോദ്യം ചെയ്തത്. രാഹുല്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് പ്രശ്‌ന പരിഹാരം എന്ന നിലയില്‍ സോണിയ ഗാന്ധി വീണ്ടും പദവി ഏറ്റെടുത്തത്.

വേണം ശക്തനെ...

വേണം ശക്തനെ...

സോണിയ ഗാന്ധി ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇപ്പോഴും ചികില്‍സ തുടരുകയുമാണ്. എന്നാല്‍ അവര്‍ നേതാക്കളെ ഒരുമിച്ച് നിര്‍ത്തി മുന്നോട്ടുപോകുന്നതില്‍ വിജയിച്ച വ്യക്തിയാണ്. എങ്കിലും പുതിയ അധ്യക്ഷന്‍ വേണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. ഈ വേളയിലാണ് പുതിയ നിര്‍ദേശം ശ്രദ്ധിക്കപ്പെടുന്നത്.

അമരീന്ദര്‍ സിങ് ശക്തനാണ്

അമരീന്ദര്‍ സിങ് ശക്തനാണ്

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ പേരാണ് രാമചന്ദ്ര ഗുഹ നിര്‍ദേശിക്കുന്നതില്‍ ഒന്ന്. കോണ്‍ഗ്രസിന്റെ സ്വാധീനം പഞ്ചാബില്‍ ശക്തിപ്പെടുത്തിയതില്‍ അമരീന്ദര്‍ സിങിന്റെ സാന്നിധ്യം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭരണം പഞ്ചാബിന്റെ പ്രതിഛായ മെച്ചപ്പെടുത്തുകയും ചെയതു.

ശശി തരൂരിന്റെ പേര്

ശശി തരൂരിന്റെ പേര്

ശശി തരൂരാണ് രാമചന്ദ്രഗുഹ നിര്‍ദേശിക്കുന്ന മറ്റൊരാള്‍. അന്താരഷ്ട്ര തലത്തില്‍ വരെ പ്രവര്‍ത്തിച്ച് പരിചയമുള്ള ശശി തരൂര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നേതാവാണ്. എന്നാല്‍ ഇദ്ദേഹത്തെ ദേശീയ അധ്യക്ഷനാക്കാന്‍ സാധ്യത കുറവാണ്.

ലോക പരിചയം മാത്രം പോര

ലോക പരിചയം മാത്രം പോര

കോണ്‍ഗ്രസിന്റെ മറ്റു നേതാക്കളെ പോലെ രാഷ്ട്രീയ പരിചയം ശശി തരൂരിനില്ല എന്നാണ് നേരത്തെ ഉയര്‍ന്ന ആരോപണം. ലോക്‌സഭയില്‍ കക്ഷി നേതാവ് ആര് എന്ന ചര്‍ച്ച നടക്കുമ്പോഴും ഈ ആക്ഷേപം ഉയര്‍ന്നിരുന്നു. മാത്രമല്ല, പാര്‍ട്ടി കാഴ്ചചപ്പാടുകള്‍ക്ക് അതീതമായി പല അഭിപ്രായങ്ങളും പ്രകടിപ്പിച്ച നേതാവ് കൂടിയാണ് അദ്ദേഹം. എങ്കിലും തരൂരിന്റെ ലോക പരിചയം കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു. പാര്‍ട്ടിയെ നയിക്കാന്‍ അത് മാത്രം പോരല്ലോ എന്നാണ് ചില നേതാക്കള്‍ പറയുന്നത്.

മറ്റു നേതാക്കള്‍ ഇവരാണ്

മറ്റു നേതാക്കള്‍ ഇവരാണ്

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, രാജസ്ഥാനില്‍ നിന്നുള്ള നേതാവ് സച്ചിന്‍ പൈലറ്റ് തുടങ്ങിയവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കാമെന്നാണ് രാമചന്ദ്ര ഗുഹ പറയുന്നത്. അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടി മാതൃകയിലുള്ള ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകണം ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മമത ബാനര്‍ജിയെ പരിഗണിക്കണം

മമത ബാനര്‍ജിയെ പരിഗണിക്കണം

ഡെമോക്രാറ്റുകളുടെ മാതൃക സൂചിപ്പിക്കുമ്പോഴാണ് രാമചന്ദ്ര ഗുഹ മമത ബാനര്‍ജിയുടെ പേര് പറയുന്നത്. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തയായ പ്രവര്‍ത്തകയായിരുന്നു മമത. ബംഗാളില്‍ യൂത്ത് വിങിന്റെ നേതൃത്വ തലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ വ്യക്തി കൂടിയാണവര്‍. കോണ്‍ഗ്രസ് വിട്ട ശേഷമാണ് മമത തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ഇന്ന് ബംഗാള്‍ ഭരിക്കുന്നു.

പടുകിഴവന്‍മാന്‍ കാരണം

പടുകിഴവന്‍മാന്‍ കാരണം

കോണ്‍ഗ്രസിലെ പടുകിഴവന്‍മാന്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാത്തതിനാല്‍ മാത്രം പുറത്തുപോയ നേതാവാണ് മമതയെന്ന് രാമചന്ദ്ര ഗുഹ പറയുന്നു. മാത്രമല്ല രാഹുലോ പ്രിയങ്കയോ ദേശീയ അധ്യക്ഷ പദവിയിലേക്ക് വരരുത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 2024ലെ തിരഞ്ഞെടുപ്പില്‍ മോദിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് ശക്തനായ നേതാവ് വേണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...

English summary
Historian Ramachandra Guha Opinion who lead Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X