കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചരിത്ര നിമിഷമെന്ന് മോദി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടു

2022 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം

Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്
ക്ക് അല്‍പ്പ സമയത്തിനകം തറക്കല്ലിട്ടു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും മോദിയും ചേര്‍ന്ന് ഗുജറാത്തിലാണ് 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. 2022 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം.

ജപ്പാന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയിലുള്ളത്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അഹമ്മബദാബാദിലെത്തിയ ഷിൻസോ ആബെയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രിയും ഒരുമിച്ചുള്ള മെഗാ റോഡ് ഷോയും അഹമ്മദാബാദില്‍ അരങ്ങേറി.

 ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

എലവേറ്റഡ് ട്രാക്കുകളിലായിരിക്കും ബുള്ളറ്റ് തീവണ്ടികള്‍ സഞ്ചരിക്കുക. പദ്ധതിക്ക് 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യുമെന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചിരുന്നു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

ആകര്‍‍ഷണം എലവേറ്റഡ് ട്രാക്കുകള്‍

എലവേറ്റഡ് ട്രാക്കുകളിലായിരിക്കും ബുള്ളറ്റ് തീവണ്ടികള്‍ സഞ്ചരിക്കുക. പദ്ധതിക്ക് 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യുമെന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചിരുന്നു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത

മണിക്കൂറില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിനുകള്‍. ബുള്ളറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാസമയം 3 മണിക്കൂാറായി ചുരുങ്ങും. നിലവില്‍ 7 മണിക്കൂറാണ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രാസമയം.

പദ്ധതി ആറ് വര്‍ഷത്തിനുള്ളില്‍

പദ്ധതി ആറ് വര്‍ഷത്തിനുള്ളില്‍

508 കിലോമീറ്റര്‍ റൂട്ടില്‍ 12 സ്റ്റേഷനുകളായിരിക്കും ഉള്ളത്. അടുത്ത ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ യാത്ര ചെയ്യാം.

തൊഴിലവസരം നല്‍കും

തൊഴിലവസരം നല്‍കും

ബുള്ളറ്റ് തീവണ്ടി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ 20,000 തൊളിനാളികള്‍ക്ക് നിര്‍മ്മാണ് മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓപ്പറേഷന്‍, മെയിന്റെനന്‍സ് മേഖലകളില്‍ 4,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അനുബന്ധമേഖലകളില്‍ 16,000 പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

English summary
After handshakes, hugs, a grand roadshow and dinner on Wednesday, Japanese Prime Minister Shinzo Abe will get down to serious business today. Abe will join Prime Minister Narendra Modi to lay the foundation stone of the 508-km long Mumbai-Ahmadabad High-Speed Rail in Ahmedabad on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X