'ചരിത്ര നിമിഷം'; മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎന്‍ ആസ്ഥാനത്ത് പ്രക്ഷേപണം ചെയ്യും
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ പരിപാടിയായ മന്‍കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ലൈവായി സംപ്രേക്ഷണം ചെയ്യും. ചരിത്ര നിമിഷത്തിന് തയ്യാറെടുക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിന്റെ നൂറാം എപ്പിസോഡ് യു എന്‍ ആസ്ഥാനത്തിലെ ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ ചേംബറില്‍ ഏപ്രില്‍ 30ന് സംപ്രേക്ഷണം ചെയ്യുമെന്ന് ഇന്ത്യയുടെ യു എന്‍ സ്ഥിര പ്രതിനിധി ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി .
ഇന്ത്യയുടെ വികസന യാത്രയില്‍ പങ്കാളികളകാന്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന മന്‍കി ബാത്ത് പ്രതിിമാസ പരിപാടി ദേശീയ ആചാരമായി മാറിയിരിക്കുകയാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു . പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗത്തിന്റെ നൂറാം എപ്പിസോഡ് ഏപ്രില്‍ 30 ന് രാവിലെ 11 ന് സംപ്രേക്ഷണം ചെയ്യും, അത് ഞായറാഴ്ച പുലര്‍ച്ചെ 1:30 നായിരിക്കും ന്യൂയോര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യുക .

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മറ്റ് നയതന്ത്ര പ്രതിനിധികള്‍ എന്നിവരും പരിപാടി കേള്‍ക്കാനായി എത്തും. 2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്ത് പരിപാടി ആരംഭിച്ചത്. വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യുന്ന എന്‍ എസ് രാജപ്പന്‍ മുതല്‍ നൂറ്റിയഞ്ചാം വയസില്‍ പഠനം പുനരാരംഭിച്ച കൊല്ലത്തെ ഭഗീരഥിയമ്മവരെ മന്‍ കി ബാത്തില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.
അതേസമയം , രാജ്ഭവനുകളില്‍ നൂറാം എപ്പിസോഡ് കേള്‍ക്കാന്‍ സൗകര്യം ഒരുക്കും. പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ ലോകം അറിഞ്ഞവരെ ആദരിക്കും. അവരുടെ ജീവിതം ചിത്രീകരിക്കുന്ന കോമിക് പുസ്തകവും പുറത്തിറക്കും. കൂടാതെ ദേശീയ സ്മാരകങ്ങളില്‍ പ്രത്യേക പ്രക്ഷേപണവും ചെയ്യും.
അതേസമയം , 2015 ജനുവരി 27 ന് സംപ്രേഷണം ചെയ്ത മന്‍ കി ബാത്തിന്റെ നാലാമത്തെ എപ്പിസോഡിന്റെ ഭാഗമായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഒബാമ ഇന്ത്യയില്‍ എത്തിയിരുന്നു . 2019 സെപ്റ്റംബര്‍ 29 ന്, ലതാ മങ്കേഷ്‌കര്‍ ഷോയിലെ ഒരു വിശിഷ്ടാതിഥിയായിരുന്നു. മോദിയുമായി സംവദിക്കാന്‍ ഡോക്ടര്‍മാരെയും ശ്രോതാക്കളെയും പോലുള്ള അതിഥികളെ ഷോയില്‍ വിളിക്കാറുണ്ട് .












Click it and Unblock the Notifications