കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍താര്‍പുര്‍ ഇടനാഴി; സിഖ് ജനതയ്ക്ക് സ്വപ്ന സാക്ഷാത്ക്കാരം, പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും!

Google Oneindia Malayalam News

ദില്ലി: കര്‍ത്താര്‍പുര്‍ ഇടനാഴി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. സിഖ് മത വിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താര്‍പുര്‍ ഗുരുദ്വാര. നാലുകിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി.

Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...Ayodhya Timeline: 1528 മുതൽ ഇന്നുവരെ, അയോധ്യ കേസിലെ നിർണായക സംഭവങ്ങൾ വർഷങ്ങളിലൂടെ...

പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. ലാഹോറിലൂടെയുള്ള നാലു മണിക്കൂര്‍ റോഡ് യാത്രയ്ക്കു പകരം ഇനി 20 മിനിറ്റുകൊണ്ട് കര്‍ത്താര്‍പുര്‍ ഗുരുദ്വാരയില്‍ എത്തിച്ചേരാം.

kartarpur-corridor

ഇന്ത്യന്‍ അതിര്‍ത്തിയിലെ ദേര ബാബാ നാനാക്ക് ചെക്ക് പോസ്റ്റിലൂടെയാണ് തീര്‍ഥാടകര്‍ ഇടനാഴിയിലേയ്ക്ക് കടക്കുന്നത്. ഈ ചെക്ക് പോസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അതേസമയം പാകിസ്താനിലെ ഭാഗത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു മുന്‍പായി പ്രധാനമന്ത്രി മോദി സുല്‍ത്താന്‍പുര്‍ ലോധിയിലെ ബെര്‍ സാഹിബ് ഗുരുദ്വാരയില്‍ നടക്കുന്ന പ്രാര്‍ഥനാ ചടങ്ങിലും പങ്കെടുക്കും.

English summary
History in the making: India, Pakistan open Kartarpur Corridor for Sikhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X