എംഎൽഎമാരെ 'കടത്തൽ' ആദ്യമായല്ല !!! നാണംകെട്ട കുതിരക്കച്ചവടങ്ങളുടെ ചരിത്രം...
ഇന്ത്യന്‍ ജനാധിപത്യത്തിന്‌റെ ദുരവസ്ഥയാണ് ഈ കുതിരക്കച്ചവടം കാണിയ്ക്കുന്നത്.
ചെന്നൈ: എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് ശശികലയും ഒ പനീര്‍സെല്‍വവും. പക്ഷേ എംഎല്‍എമാര്‍ എവിടെ... ? എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനായി രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ഇവര്‍. ചെന്നൈ നഗരത്തില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെയുള്ള ആഡംബര ഹോട്ടലിലാണ് എംഎല്‍എമാര്‍ ഉള്ളതെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി പിന്തുണ ഉറപ്പാക്കുകയാണ് ശശികലയുടെ ലക്ഷ്യം. എങ്കില്‍ മാത്രമേ ഒ പീനര്‍സെല്‍വത്തെ വെട്ടി തമിഴ്‌നാട് മുഖ്യമന്ത്രി ആവാന്‍ കഴിയൂ...
ആദ്യമായല്ല ഇത്തരം കുതിരക്കച്ചവടത്തിന് രാജ്യം സാക്ഷി ആവുന്നത്. തമിഴ്‌നാട്ടില്‍ തന്നെ മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇതാ.

1988ല്‍ മുഖ്യമന്ത്രി എംജിആര്‍ മരിച്ചു. തുടര്‍ന്ന് ആര് അധികാരം കൈയ്യാളും എന്നതിലായി തര്‍ക്കം. പാര്‍ട്ടിയിലെ പ്രമുഖയായിരുന്ന ജയലളിതയും എംജിആറിന്‌റെ ഭാര്യ ജാനകി രാമചന്ദ്രനും തമ്മിലായിരുന്നു അടി. എംഎല്‍എമാരെ ഒപ്പം നിര്‍ത്താനായി ജാനകി രാമചന്ദ്രന്‍ എല്ലാ അടവുകളും പയറ്റി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജാനകിയ്ക്ക് ആയി. അവര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരം ഏററു. എന്നാല്‍ തമിഴ്‌നാട്ടില്‍ നടക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കണ്ട് പ്രസിഡന്‌റ് ഭരണം ഏര്‍പ്പെടുത്തി. പക്ഷേ തുടര്‍ന്ന നടന്ന തെരഞ്ഞെടുപ്പില്‍ വിജയം ജയലളിതയ്ക്ക് ആയിരുന്നു.

സംസ്ഥാനത്ത് ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷം തെളിയിക്കേണ്ട അവസ്ഥ വന്നു. തുടര്‍ന്ന് എംഎല്‍എമാരെ ബിജെപി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പക്ഷേ അസംബ്ലിയില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം.

രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലും കുതിരക്കച്ചവടം നടന്നു. എംപിമാരെ ബിജെപി സ്വാധീനിക്കുന്നത് തടയാനായി കോണ്‍ഗ്രസ് പാര്‍ട്ടി അവരെ മുംബൈയിലേക്ക് കയറ്റി അയച്ചു.

മുഖ്യമന്ത്രിക്കെതിരെ പടനയിക്കാനായി 20 എംഎല്‍എമാരെ ഗുര്‍ഗാവിലെ ആഡംബര ഹോട്ടലിലേക്കാണ് മാറ്റിയത്.

അര്‍ജുന്‍മുണ്ട സര്‍്ക്കാരിനെ നിലനിര്‍ത്താനായി 12ഓളം എംഎല്‍എമാരെ ബിജെപി രാജസ്ഥാനിലേക്ക് കടത്തി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഇവര്‍ പിന്തുണ പിന്‍വലിച്ചു. മധു കോഡ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു.

എസ്പിയും ബിസ്പിയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായി എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ബിജെപിയുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇത് എസ്പിയെ സഹായിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തിന്‌റെ ദുരവസ്ഥയാണ് ഈ കുതിരക്കച്ചവടം കാണിയ്ക്കുന്നത്. അധികാരത്തിനായി എല്ലാ പരിധിയും ലംഘിയ്ക്കുന്ന അവസ്ഥ. അവിടെ ജനവികാരത്തിന് ഒരു വിലയും ഇല്ല. പാര്‍ട്ടികളും നേതാക്കളും അധികാരത്തിനായി മുറവിളി കൂട്ടുന്നതായി മാത്രം കേള്‍ക്കാം...












Click it and Unblock the Notifications