കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഏക നേതാവ്, ചരിത്രം രാഹുലിനെ ഓര്‍മിക്കുമെന്ന് മെഹബൂബ!!

Google Oneindia Malayalam News

ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ചരിത്രം രാഹുല്‍ ഗാന്ധിയെ എപ്പോഴും ഓര്‍ത്തിരിക്കുമെന്ന് മെഹബൂബ പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്ര രാഹുല്‍ ഗാന്ധിയെ പരിഹസിച്ചോളൂ. എന്നാല്‍ സത്യം വിളിച്ച് പറയാന്‍ തയ്യാറായ ഒരേയൊരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ചില ചങ്ങാത്ത മുതലാളിമാരുടെ കൈകളിലാണെന്ന് സത്യമാണ്. ഇപ്പോഴത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശബ്ദിച്ച നേതാവെന്ന നിലയില്‍ ചരിത്രം എപ്പോഴും രാഹുലിനെ ഓര്‍ത്തിരിക്കുമെന്നും മെഹബൂബ പറഞ്ഞു.

1

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെ എല്ലാവരും തള്ളിക്കളയുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ അഭിനന്ദിച്ച് മെഹബൂബ തന്നെ രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷക സമരം അടക്കം നടക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ നില്‍ക്കാതെ വിദേശത്തേക്ക് പോയ രാഹുലിന് ഒട്ടും ഗൗരവമില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ രാഹുല്‍ തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. എന്നാല്‍ മറ്റ് നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കാറില്ല. ഇതിനിടയിലാണ് മെഹബൂബയുടെ നിര്‍ണായക പിന്തുണ വന്നിരിക്കുന്നത്.

അതേസമയം മറ്റൊരു ട്വീറ്റില്‍ കേന്ദ്ര ഏജന്‍സികളെയും മെഹബൂബ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അവര്‍ തീറ്റിപോറ്റുന്ന കേന്ദ്ര ഏജന്‍സിയെ കര്‍ഷക സമരങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് മെഹബൂബ ആരോപിച്ചു. ദേശീയ അന്വേഷണ ഏജന്‍സി ഇപ്പോള്‍ കര്‍ഷക യൂണിയനുകള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സത്യം വിളിച്ച് പറഞ്ഞ കശ്മീരികള്‍ക്കെതിരെയും ഇത് പ്രയോഗിച്ചിരുന്നു. അതാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് നേരെ ഉപയോഗിക്കുന്നതെന്നും മെഹബൂബ പറഞ്ഞു. നേരത്തെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ എന്‍ഐഎ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് മെഹബൂബ രംഗത്തെത്തിയത്.

മെഹബൂബയുടെ പ്രശംസ പ്രതിപക്ഷ നിരയില്‍ രാഹുലിന് പിടിച്ചുനില്‍ക്കാന്‍ ഒരവസരം കൂടി നല്‍കുന്നതാണ്. കര്‍ഷക സമരങ്ങളുടെ മുന്‍നിരയിലേക്ക് കഴിഞ്ഞ ദിവസം രാഹുല്‍ എത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പ്രഖ്യാപിച്ച കാര്യങ്ങളാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്ന കാര്‍ഷിക നിയമത്തില്‍ ഉള്ളതെന്ന് ബിജെപി പറയുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ അതേ നയങ്ങളെ തന്നെയാണ് എതിര്‍ക്കുന്നതെന്നും ബിജെപി ആരോപിച്ചു.

English summary
history will remember rahul gandhi for talking against dictatorial regime says mehbooba mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X