Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്റെ അമ്മ ബോധംകെട്ട് വീണു, സഹോദരിമാര്‍ പൊട്ടിക്കരഞ്ഞു

മുംബൈ: വഴിയരികില്‍ കിടന്നുറങ്ങിയ ആളെ കാര്‍ കയറ്റിക്കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ലക്ഷക്കണക്കിന് വരുന്ന സല്‍മാന്‍ ഖാന്‍ ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.

എന്നാല്‍ വിധിയെ സല്‍മാന്‍ ഖാന്‍ എങ്ങനെയാണ് നേരിട്ടത്... സല്‍മാന്റെ വീട്ടുകാര്‍ എങ്ങനെ നേരിട്ടു...?

കോടതി വിധി കേട്ടപ്പോള്‍ സല്‍മാന്‍ ഖാന്റെ മാതാവ് മഹാലസ്യപ്പെട്ട് വീണു എന്നാണ് വാര്‍ത്തകള്‍. വീട്ടിലിരുന്നാണ് അമ്മ സല്‍മ ഖാന്‍ കോടതി വിധി അറിഞ്ഞത്.

സല്‍മ ഖാന്‍

സല്‍മ ഖാന്‍

സല്‍മാന്‍ ഖാന്റെ മാതാവാണ് സല്‍മ ഖാന്‍. കാറിടിച്ച് ഒരാളെ കൊന്ന കേസില്‍ മകന്റെ വിധി പറയുമ്പോള്‍ സല്‍മ വീട്ടില്‍ ആയിരുന്നു. വിധി കേട്ടപ്പോള്‍ ബോധംകെട്ട് വീണു.

സഹോദരിമാര്‍

സഹോദരിമാര്‍

സല്‍മാന്റെ സഹോദരിമാര്‍ വിധി പ്രഖ്യാപിയ്ക്കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നു. കുറ്റക്കാരനെന്ന് വിധി പ്രഖ്യാപനം വന്നപ്പോള്‍ ഇവര്‍ പൊട്ടിക്കരഞ്ഞു. അല്‍വിരാ ഖാനും, അര്‍പിത ശര്‍മയും.

 പൊട്ടിത്തെറിച്ച് സുഹൈല്‍ ഖാന്‍

പൊട്ടിത്തെറിച്ച് സുഹൈല്‍ ഖാന്‍

സല്‍മാന്‍ ഖാന്റെ സഹോദരനാണ് സുഹൈല്‍ ഖാന്‍. അമ്മ ബോധംകെട്ട് വീണതറിഞ്ഞ സുഹൈല്‍ ഉടന്‍ വീട്ടിലേയ്ക്ക് തിരിച്ചു. തന്നെ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു.

സല്‍മാന്‍ എന്ത് ചെയ്തു

സല്‍മാന്‍ എന്ത് ചെയ്തു

വിധി പ്രസ്താവം കേട്ട സല്‍മാന്‍ ഖാന്‍ മുഖം കുനിച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു.

ആരാധകരുടെ പ്രതിഷേധം

ആരാധകരുടെ പ്രതിഷേധം

വിധി പ്രസ്താവം കേട്ട സല്‍മാന്‍ ആരാധകര്‍ കടുത്ത ദു:ഖത്തിലും പ്രതിഷേധത്തിലും ആണ്. കോടതിയ്ക്ക് മുന്നിലും സല്‍മാന്റെ വീടിന് മുന്നിലും ആരാധകരുടെ തിരക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+