കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി 'പണി' കൊടുത്തത് ഭീകരര്‍ക്ക്...ബാങ്കുകള്‍ കൊള്ളയടിച്ച് തീവ്രവാദികള്‍...

ഡിസംബര്‍ 15 വ്യാഴാഴ്ച കശ്മീരിലെ പുല്‍വാമ മേഖലയിലെ രത്‌നിപുരയിലെ ബാങ്കിലാണ് കവര്‍ച്ച നടന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ശ്രീനഗര്‍: മോദിയുടെ നോട്ട് നിരോധനം കാരണം 'പണി' കിട്ടിയ ലഷ്‌കര്‍ ഭീകരര്‍ കശ്മീരില്‍ വ്യാപകമായി ബാങ്കുകള്‍ കൊള്ളയടിക്കുന്നു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ 15 വ്യാഴാഴ്ച കശ്മീരിലെ പുല്‍വാമ മേഖലയിലെ രത്‌നിപുരയിലെ ബാങ്കിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്ന് 10 ലക്ഷം രൂപയാണ് ഭീകരര്‍ തട്ടിയെടുത്തത്

രാജ്യത്ത് 500,1000 കറന്‍സികള്‍ നിരോധിച്ചതിന് ശേഷം കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ബാങ്ക് കവര്‍ച്ചയാണിത്. രത്‌നിപുരയിലെ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപയാണ് ലഷ്‌കര്‍ ഭീകരര്‍ മോഷ്ടിച്ചത്. നോട്ട് നിരോധനത്തിന് ശേഷം തങ്ങളുടെ കൈയിലുള്ള 500,1000 കറന്‍സികളുടെ കള്ളനോട്ടുകള്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയാതയതോടെയാണ് ഭീകരര്‍ ബാങ്കുകള്‍ അക്രമിച്ച് പണം തട്ടിയെടുക്കുന്നതിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

കവര്‍ച്ച നടത്തിയത് മൂന്നു പേര്‍

കവര്‍ച്ച നടത്തിയത് മൂന്നു പേര്‍

ഭീകര സംഘടനയായ ലഷ്‌കര്‍ ഇ-ത്വയ്ബയാണ് കശ്മീരിലെ ബാങ്ക് കവര്‍ച്ചകള്‍ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അബു അലി, അബു ഇസ്മയില്‍, ആരിഫ് ദാര്‍ എന്നിവരാണ് ബാങ്കിലെ കവര്‍ച്ച നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു. ഇതില്‍ അബു അലി, അബു ഇസ്മയില്‍ എന്നിവര്‍ പാകിസ്ഥാന്‍ പൗരന്മാരാണ്.

പണമില്ലാതെ ഭീകരരും

പണമില്ലാതെ ഭീകരരും

നവംബര്‍ 8ന് രാജ്യത്ത് 500,1000 രൂപ കറന്‍സികള്‍ നിരോധിച്ചതോടെയാണ് ഭീകരര്‍ക്കും 'എട്ടിന്റെ പണി' കിട്ടിയത്. ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഭീകരരുടെ കൈയിലും ആവശ്യത്തിന് പണമില്ലെന്നാണ് കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കള്ളനോട്ടുകളും ചിലവാക്കാന്‍ കഴിയുന്നില്ല

കള്ളനോട്ടുകളും ചിലവാക്കാന്‍ കഴിയുന്നില്ല

500,1000 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ചാണ് ലഷ്‌കര്‍ ഭീകരര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തോടെ ഈ കള്ളനോട്ടുകളും ചിലവഴിക്കാന്‍ കഴിയാത്തതാണ് ഭീകരര്‍ ബാങ്ക് കൊള്ളയടിക്കാന്‍ കാരണമെന്ന് അറിയുന്നത്.

ലക്ഷങ്ങള്‍ മോഷ്ടിച്ച് ഭീകരര്‍

ലക്ഷങ്ങള്‍ മോഷ്ടിച്ച് ഭീകരര്‍

നോട്ട് നിരോധനത്തിന് ശേഷം കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ബാങ്ക് കവര്‍ച്ചയാണിത്. ഡിസംബര്‍ 8നും നവംബര്‍ 21നുമായി രണ്ട് ബാങ്കുകളിലായി നടന്ന കവര്‍ച്ചയില്‍ 28 ലക്ഷം രൂപയാണ് കവര്‍ന്നത്. മണിക്കൂറുകള്‍ നീണ്ട വെടിവെയ്പിന് ശേഷം ചില ഭീകരരെ പോലീസ് കൊലപ്പെടുത്തിയിരുന്നു.

English summary
Hit by demonetisation, the Lashkar-e-Tayiba formed a module which focused on bank robberies in Jammu and Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X