14 കാരനെ അധ്യാപിക ഡസ്റ്റര്‍ വച്ച് അടിച്ചു, വിദ്യാര്‍ത്ഥിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചു
ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിത ഡസ്റ്റര്‍ വച്ച് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് രക്തം കട്ടപിടിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാപി-റെഡിനഗര് രാജധാനി സ്കൂളിലെ അധ്യാപികയായ രമ ദേവിയാണ് വിദ്യാര്‍ത്ഥിയായ സുരേഷ് കുമാറിനെ ഡസ്റ്റര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചത്.
ക്ലാസില്‍ ഹാജരാകാന്‍ സാധിക്കാത്തത് കാരണം അമ്മയെയും കൂട്ടിയാണ് സ്കൂളിലേക്ക് സുരേഷ് എത്തിയത്. അമ്മയോട് പുറത്ത് നില്ക്കാന് ആവശ്യപ്പെട്ട അധ്യാപിക വിദ്യാര്‍ത്ഥിയെ വഴക്ക് പറയുകയും ഡസ്റ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. മുറിയില്‍ നിന്നും ഇറങ്ങി വന്ന വിദ്യാര്‍ത്ഥി കുറച്ച് സമയം കഴിഞ്ഞപ്പോല്‍ ഛര്‍ദിക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്തു.

വിദ്യാര്‍ത്ഥിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അധ്യാപികയുടെ മര്‍ദനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക് സംഭവിച്ചത് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ആരോപണത്തെ സ്കൂള്‍ അധികൃതര്‍ എതിര്‍ത്തു.
പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്നും അടി കിട്ടിയത് മൂലമുണ്ടായ പരിക്കാണോ എന്ന് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ അധ്യാപിക വഴക്ക് പറയുക മാത്രമാണ് ചെയ്തത് എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications