കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 കാരനെ അധ്യാപിക ഡസ്റ്റര്‍ വച്ച് അടിച്ചു, വിദ്യാര്‍ത്ഥിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചു

  • By ഭദ്ര
Google Oneindia Malayalam News

ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിത ഡസ്റ്റര്‍ വച്ച് തലയ്ക്കടിച്ചതിനെ തുടര്‍ന്ന് രക്തം കട്ടപിടിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാപി-റെഡിനഗര്‍ രാജധാനി സ്‌കൂളിലെ അധ്യാപികയായ രമ ദേവിയാണ് വിദ്യാര്‍ത്ഥിയായ സുരേഷ് കുമാറിനെ ഡസ്റ്റര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചത്.

ക്ലാസില്‍ ഹാജരാകാന്‍ സാധിക്കാത്തത് കാരണം അമ്മയെയും കൂട്ടിയാണ് സ്‌കൂളിലേക്ക് സുരേഷ് എത്തിയത്. അമ്മയോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ട അധ്യാപിക വിദ്യാര്‍ത്ഥിയെ വഴക്ക് പറയുകയും ഡസ്റ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. മുറിയില്‍ നിന്നും ഇറങ്ങി വന്ന വിദ്യാര്‍ത്ഥി കുറച്ച് സമയം കഴിഞ്ഞപ്പോല്‍ ഛര്‍ദിക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്തു.

tudent-beaten

വിദ്യാര്‍ത്ഥിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ ചെയ്യണമെന്നും ആവശ്യപ്പെട്ടു. അധ്യാപികയുടെ മര്‍ദനത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക് സംഭവിച്ചത് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ആരോപണത്തെ സ്‌കൂള്‍ അധികൃതര്‍ എതിര്‍ത്തു.

പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്നും അടി കിട്ടിയത് മൂലമുണ്ടായ പരിക്കാണോ എന്ന് അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയെ അധ്യാപിക വഴക്ക് പറയുക മാത്രമാണ് ചെയ്തത് എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
A Class X student sustained grievous internal head injuries and had to undergo surgery to remove a blood clot after he was beaten by his teacher at Jagathgirigutta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X