കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിറ്റ്‌ലറും മുസോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍... വിവാദവുമായി ബിജെപി ജനറല്‍ സെക്രട്ടറി!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിപക്ഷത്തിനെതിരെയുള്ള വിമര്‍ശനത്തില്‍ വിവാദ പ്രസ്താവനുമായി ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്‌ലറും മുസ്സോളിനിയും ജനാധിപത്യത്തിന്റെ ഉല്‍പ്പന്നങ്ങളായിരുന്നുവെന്ന് രാം മാധവ് പറഞ്ഞു. അതേസമയം ജനാധിപത്യം കാലത്തിനനുസരിച്ച് പക്വതപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ ആര്‍എസ്എസും ബിജെപിയും ഹിറ്റ്‌ലറെയും ബിജെപിയെയും ആരാധിക്കുന്നവരാണെന്ന് വിമര്‍ശനമുണ്ട്.

1

ജനാധിപത്യ പ്രക്രിയയില്‍ പരാജയപ്പെട്ടവരാണ് പൗരത്വ നിയമത്തിനെതിരെ ഇന്ന് തെരുവില്‍ ജനാധിപത്യ ഫോറം സംഘടിപ്പിക്കുന്നതും അക്രമം നടത്തുന്നതെന്നും രാം മാധവ് പറഞ്ഞു. കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുടെ പൗരത്വ നിയമം ഒരു തരത്തിലുമുള്ള വിവേചനം അനുവദിക്കാത്ത നിയമാണ്. പുറത്തുനിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ ഒരു നിശ്ചിത സമയം ചെലവഴിക്കുന്നതിലൂടെ ഇവിടെ പൗരന്‍മാരാവാന്‍ സസാധിക്കുമെന്നും രാം മാധവ് പറഞ്ഞു.

ഇന്ത്യയില്‍ 2014 ഡിസംബര്‍ 31 എത്തിയവര്‍ക്ക് വേണ്ടിയാണ് ഈ നിയമമെന്നും രാം മാധവ് പറയുന്നു. ഇന്ത്യയുടെ ജനാധിത്യത്തെ കുറിച്ച് ആരും ഭയപ്പെടേണ്ടതില്ല. അത് ഇനിയും പക്വത ആര്‍ജിക്കുമെന്നും കൂടുതല്‍ കരുത്തുറ്റതാവുമെന്നും അദ്ദേഹം പറഞ്ഞു. തെരുവിലിറങ്ങി അക്രമം കാണിച്ച ശേഷം സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ വാദം കേള്‍ക്കുന്നില്ലെന്ന് പറയുകയാണ്. ഇത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. നരേന്ദ്ര മോദി സര്‍ക്കാരാണ് ഏറ്റവുമധികം വിമര്‍ശനം കേട്ടത്. എന്നിട്ട് ഞങ്ങള്‍ വിമര്‍ശനം അംഗീകരിക്കുന്നില്ല എന്ന് പറയുന്നത് തെറ്റാണെന്നും രാം മാധവ് വ്യക്തമാക്കി.

സിഎഎ ഏറ്റവും ജനാധിപത്യപരമായിട്ടാണ് പാസാക്കിയത്. പാര്‍ലമെന്റില്‍ ചര്‍ച്ചകളും നടന്നിരുന്നു. ആ സമയത്ത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും ഞങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. വിമര്‍ശനം അക്രമത്തില്‍ മുങ്ങി പോവുകയാണ്. നിങ്ങള്‍ എതിരഭിപ്രായമുണ്ടെങ്കില്‍, അത് പ്രകടിപ്പിക്കാന്‍ അനുയോജ്യമായ വേദി തിരഞ്ഞെടുക്കണമെന്നും രാം മാധവ് പറഞ്ഞു. ഇന്ത്യ ഒരു പാര്‍ട്ടിയെ തഴഞ്ഞത് കൊണ്ട് മറ്റൊരു പാര്‍ട്ടി അധികാരത്തിലെത്തി. എന്നാല്‍ ജനാധിപത്യത്തില്‍ ഒന്നും സ്ഥിരമല്ലെന്ന് ഓര്‍ക്കണമെന്നും രാം മാധവ് പറഞ്ഞു.

ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകാം.... ഞാന്‍ ഒരിക്കലും പോകില്ല, തുക്ക്‌ഡെ ഗ്യാങ് പ്രയോഗവുമായി കങ്കണ!!ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകാം.... ഞാന്‍ ഒരിക്കലും പോകില്ല, തുക്ക്‌ഡെ ഗ്യാങ് പ്രയോഗവുമായി കങ്കണ!!

English summary
hitler and mussolini were products of democracy says ram madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X