300 സ്ത്രീകളില്‍ എച്ച് ഐ വി പകര്‍ത്തിയ കള്ളനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഹൈദരബാദ്: സുഹൃത്തിന്റെ വീട്ടില്‍ മോഷണം നടത്തിയ കള്ളനെ പിടിച്ചപ്പോള്‍ പോലീസിന് കിട്ടിയത് ഞെട്ടിയ്ക്കുന്ന വിവരം. എയ്ഡ്‌സ് രോഗിയായ ഇയാള്‍ മുന്നൂറ് സ്ത്രീകളുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടചത്രെ. രോഗബാധിതനാണെന്ന് അറിഞ്ഞതിന് ശേഷമാണിത്. ഇതില്‍ പലരും വീട്ടമ്മമാരാണ്.
31 കാരനായ പ്രതി മിര്‍ജാല്‍ഗുണ്ട സ്വദേശിയാണ്. ഒട്ടോ ഡ്രൈവറാണ്, ഇയാള്‍ ദിവസേന വേശ്യാലത്തില്‍ പോവുകയും നിരവധി സ്ത്രീകളുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുമുണ്ട്. ഇതാണ് രോഗം പിടിപ്പെടാനുള്ള ഏക കാരണമെന്ന് ഇയാള് തിരിച്ചറിഞ്ഞു. എന്നാല്‍ രോഗം പിടിപ്പെട്ടു എന്നറിഞ്ഞതിന് ശേഷവും രോഗം തിരിച്ചറിഞ്ഞിട്ടും ഇയാള്‍ വീട്ടമ്മമാരുള്‍പ്പെടെ നിരവധി സത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

സെഫന്ർറ് ഹില്‍സ് കോളനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ മേരിവ്യ കാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഓഗസ്ത് 5 ന് കാളും ഭാര്യയും ജോലിക്കായി പുറത്തേക്കു പോയ സമയത്ത് വീടിന്റെ താക്കോല്‍ പാര്‍ട്ടി നടത്താന്‍ വേണ്ടി ഏതാനും സുഹൃത്തുക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഓട്ടോ ഡ്രൈവറും പങ്കെടുത്തിരുന്നു.
കാളും കുടുംബവും ഒരു മാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇരുവരും വീട്ടില്‍ മോഷണം നടന്നത് മനസ്സിലാക്കി നടത്തിയ തിരച്ചിലിലാണ് അഞ്ചു പവന്റെ സ്വര്‍ണ്ണം നഷ്ടപ്പെട്ടത് അറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 17 നാണ് മോഷണം നടന്നത്. പോലിസ് അന്വേഷണത്തിനിടെ കാളിന്റെ എല്ലാ സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. അതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ കുറ്റം ഏറ്റു പറഞ്ഞത്. മോഷ്ടിച്ച സാധനം പോലിസ് കണ്ടെടുത്തു. പിന്നിട് ഇയാള്‍ നടത്തിയിട്ടുള്ള എല്ലാ മോഷണത്തെക്കുറിച്ചും കുറ്റസമ്മതം നടത്തി.
ഇയാളുടെ വീട്ടില്‍ നിന്നും 11 ബൈക്കുകള്‍ കണ്ടെത്തി. നിരവധി വീട്ടില്‍ നിന്നും മോഷണം നടത്തിയിട്ടുണ്ട്. പോലിസ് സ്‌റ്റേഷനില്‍ വച്ചാണ് ഇയാള്‍ രോഗത്തെക്കുറിച്ചും പോലിസിനോട് വിവരിച്ചത്. മൂന്നു തവണ വിവാഹം ചെയ്‌തെങ്കിലും മോശം സ്വഭാവം കാരണം എല്ലാവരും ഉപേക്ഷിച്ചു പോവുകയായരിന്നു. പ്രതിയെ ജുഡിഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റി.












Click it and Unblock the Notifications