എയ്ഡ്സ് രോഗിയായ ഗര്‍ഭിണിക്ക് ജില്ലാ ആശുപത്രിയില്‍ പ്രസവം നിഷേധിച്ചു
ബറേയ്ലി: എയ്ഡ്സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ചികിത്സ നിഷേധിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ ബദായൂ ജില്ലാ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതെന്ന് ഭര്‍ത്താവ് പറയുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് നവജാതശിശുവിന്റെ ജീവന് രക്ഷിക്കാനായില്ല.
പ്രസവ വേദനയെ തുടര്‍ന്ന് ഇസ്ലാം നഗര്‍ ആശുപത്രിയിലാണ് സ്ത്രീയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ എച്ച്ഐവി ബാധിതയാണെന്ന് അറിഞ്ഞതോടെ ബദായൂ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ബദായൂ ആശുപത്രിയിലും സ്ത്രീയെ ചികിത്സിക്കാന്‍ നഴ്സുമാരും ഡോക്ടര്‍മാരും തയ്യാറായില്ല.

ബറേയ്ലി ജില്ലാ ആശുപത്രിയിലേക്ക് പോകാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ഒരു ദിവസം മുഴുവന്‍ ആശുപത്രിയില്‍ ചെലവഴിച്ചെങ്കിലും അധികൃതര്‍ യുവതിയെ തിരിഞ്ഞുനോക്കിയില്ല. സ്ത്രീയുടെ നില വഷളായതോടെ ബറേയ്ലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ച് ഇവര്‍ പ്രസവിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
നേരത്തെ ആശുപത്രിയില്‍ വെച്ച് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന് രക്ഷിക്കാമായിരുന്നെന്ന് ബറേയ്ലി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അല്‍ക്ക ശര്‍മ പറഞ്ഞു. അടിയന്തിരമായ ശസ്ത്രക്രിയ നടത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സ്ത്രീയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോ. ശര്‍മ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications