എച്ച്ഐവി പോസിറ്റീവ് ആയ യുവതി മകളുമായി ആത്മഹത്യ ചെയ്തു
ദമോഹ്: എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി മകളുമായി ആത്മഹത്യ ചെയ്തതായി കണ്ടെത്തി. മധ്യപ്രദേശിലെ ദമോഹ് ജില്ലയിലാണ് സംഭവം. ആറുവയസ് പ്രായമായ മകളുമായി കിണറ്റില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. അടുത്തിടെ സ്ത്രീ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് എച്ച്ഐവി ടെസ്റ്റ് നടത്തിയിരുന്നതായി പോലീസ് അറിയിച്ചു.
സിങ്കറൗലി ജില്ലക്കാരനായിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എച്ച്ഐവി ബാധിച്ച് മരിച്ചിരുന്നു. ഇതിനുശേഷം രണ്ടു പെണ്‍കുട്ടികളുമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു സ്ത്രീയുടെ താമസം. അടുത്തിടെ യുവതിക്കും മൂത്ത മകള്‍ക്കും ടിബി ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ചികിത്സയ്ക്കിടെ ഡോക്ടര്‍മാര്‍ എച്ച്ഐവി പരിശോധന നടത്തി. ജൂലൈ 21ന് പുറത്തുവന്ന റിസല്‍ട്ട് പ്രകാരം സ്ത്രീ എച്ച്ഐവി ബാധിതയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുശേഷം മാതാപിതാക്കളില്‍ നിന്നും അകന്ന സ്ത്രീ വീട്ടിലെ ഒരു മുറിയില്‍ ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം കഴിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ കുടുംബാംഗങ്ങളുമായി ചേര്‍ന്നില്ല.
ഇതിനിടെ കഴിഞ്ഞദിവസം ഇവരെ കാണാതാവുകയായിരുന്നു. തിരച്ചിലില്‍ അടുത്തുള്ള കിണറ്റില്‍ ഒരു മകളുടെയും അമ്മയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications