ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജഹ്ദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടു. ഹുറിയത്ത് നേതാക്കളുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത സക്കീറിന്റെ പ്രസ്താവനയ്ക്ക് പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് സക്കീര്‍ സംഘടന വിടാന്‍ തീരുമാനിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഹുറിയത്ത് നേതാക്കളുടെ തലവെട്ടുമെന്ന് മൂസ പ്രഖ്യാപനം നടത്തിയത്. തന്റെ പ്രഖ്യാപനം വലിയ ആശയകുഴപ്പം സൃഷ്ടിച്ചതായും എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും സക്കീര്‍ പറഞ്ഞു.

terrorist

ഇസ്ലാമിനെതിരെ നിലപാട് എടുക്കുന്നവര്‍ക്ക് എതിരെയാണ് താന്‍ തലയെടുക്കാന്‍ ആഹ്വാനം ചെയ്തത്. പ്രസ്താവന സംഘടന അംഗീകരിച്ചില്ല. ഇതോടെ സംഘടനയുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചതായും സക്കീര്‍ മൂസ അറിയിച്ചിട്ടുണ്ട്.

English summary
Hizbul commander Zakir Musa quits after outfit condemns his 'beheading' threat to separatists
Please Wait while comments are loading...