കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂൾ അധ്യാപകനിൽ നിന്ന് ഹിസ്ബുളിന്റെ തലപ്പത്തേക്ക്: ആരാണ് ഏറ്റുമുട്ടലിൽ വധിച്ച റിയാസ് നായ്കൂ

Google Oneindia Malayalam News

ശ്രീനഗർ: ഹന്ദ്വാര ആക്രമണത്തിന് പിന്നാലെ ഹിസ്ബുൾ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പുൽവാമയിൽ ബുധനാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡോ റിയാസ് നായ്കൂവിനെ വധിച്ചത്. പുൽവാമയിലെ ബേഗ്പുരയിൽ ജമ്മു കശ്മീർ പോലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്ത ഭീകര വിരുദ്ധ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചിട്ടുള്ളത്.

Recommended Video

cmsvideo
ആരാണ് ഏറ്റുമുട്ടലില്‍ വധിച്ച റിയാസ് നായ്കൂ ? | Oneindia Malayalam

ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പണമുണ്ടാകുന്നത്? ഇത് ക്രൂരത; മോദി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയുംആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ പണമുണ്ടാകുന്നത്? ഇത് ക്രൂരത; മോദി സര്‍ക്കാരിനെതിരെ രാഹുലും പ്രിയങ്കയും

സംയുക്ത ഓപ്പറേഷൻ

സംയുക്ത ഓപ്പറേഷൻ

ദക്ഷിണ കശ്മീരിൽ നടന്ന മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ഒന്നിലാണ് റിയാസ് നായ്കൂവിനെ വധിച്ചിട്ടുള്ളത്. ഷർഷാലിയിൽ നടന്ന ഭീകര വിരുദ്ധ ഓപ്പറേഷനിൽ രണ്ട് ഭീകരരെക്കൂടി സൈന്യം വധിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നായ്കുവും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ കശ്മീർ താഴ് വരയിലെ പത്തോളം ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിരുന്നു. 32 കാരനാണ് കൊല്ലപ്പെട്ട നായ്കൂ. നായ്കൂവിന്റെ അനുയായിയെന്ന് കരുതുന്ന മറ്റൊരു ഭീകരനെയും സുരക്ഷാ സേന ഇതിനൊപ്പം വധിച്ചിട്ടുണ്ട്.

 തലയ്ക്ക് 12 ലക്ഷം വിലയിട്ടു

തലയ്ക്ക് 12 ലക്ഷം വിലയിട്ടു

റിയാസ് നായ്കു ഹിസ്ബുൾ മുജാഹിദ്ദീന്റെ ചുമതല ഏറ്റെടുത്തപ്പോൾ തന്നെ ഇന്ത്യാ ഗവൺമെന്റ് തലയ്ക്ക് 12 ലക്ഷം വിലയിട്ടിട്ടുള്ള ഭീകരനാണ്. 2016 ജൂലൈയിൽ ഇന്ത്യ ഏറ്റുമുട്ടലിൽ വധിച്ച ഹിസ്ബുൾ തലവൻ ബർഹാൻ വാനിക്ക് ശേഷം ഇന്ത്യ തിരഞ്ഞിരുന്ന ഭീകരനാണ് നായ്കു എന്നാണ് മുൻ കശ്മീർ ഡിജിപി എസ് പി വേദ് ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണ കശ്മീരിൽ ജനിച്ച നായ്കൂ 2012ൽ ഭീകരനായി മാറുന്നത് വരെയും ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു. 11 ഭീകരവാദ കേസുകളിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി കൂടിയാണ് നായ്കൂ. 2017 സെപ്തംബറിൽ സംഘടനയുടെ തലപ്പത്തിരുന്ന യാസീൻ ഇറ്റൂ സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് നായ്കൂ ഹിസ്ബുളിന്റെ തലപ്പത്തേക്ക് എത്തുന്നത്.

ആരായിരുന്നു റിയാസ് നായ്കൂ?

ആരായിരുന്നു റിയാസ് നായ്കൂ?

ജമ്മു കശ്മീരിൽ സോഷ്യൽ മീഡിയ വഴി കശ്മീരി യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് നായ്കൂ എന്നാണ് പോലീസ് നൽകുന്ന വിവരം. ജമ്മുകശ്മീൽ പോലീസ് ഉദ്യോഗസ്ഥരെ വധിച്ച സംഭവത്തിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ച സംഭവത്തിലും പ്രതിയാണ് നായ്കൂ. നായ്കൂ ഏറ്റവുമധികം പരിചയമുള്ള ഭീകരനാണെന്നാണ് 2017ലെ ഒരു രഹസ്യാന്വേഷണ റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. സാങ്കേതിക പരിജ്ഞാനം വളരെയധികമുള്ള നായ്കൂ പ്രചോദനകന്റെയും മറ്റ് വേഷത്തിലെത്തിയാണ് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നത്.

മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ

മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ

മുൻനിര ഹിസ്ബുൾ ഭീകരനെ വലയിലാക്കിയെന്ന് ബുധനാഴ്ച പുലർച്ചെയാണ് ജമ്മു കശ്മീർ പോലീസ് ട്വീറ്റ് ചെയ്തത്. അവാന്തിപൂരിൽ മൂന്നാമത്തെ ഭീകരവിരുദ്ധ ഓപ്പറേഷൻ നടന്നുവരികയാണന്നും പോലീസ് ട്വീറ്റിൽ കുറിച്ചിരുന്നു. പോലീസും ഭീകരരും തമ്മിൽ വെടിവെയ്പുണ്ടായതിന് പിന്നാലെയാണ് പോലീസും സൈന്യവും ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ സുരക്ഷാ സേനയിലെ 22 അംഗങ്ങളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റവും ഇക്കാലയളവിൽ വർധിച്ചിരുന്നു. രാജ്യം കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി പാക് പരിശീലനം നേടി ഇന്ത്യയിലെത്തുന്ന ഭീകരരാണ്.

 ഹന്ദ്വാര ആക്രമണം

ഹന്ദ്വാര ആക്രമണം


ഞായറാഴ്ച ജമ്മു കശ്മീരിലെ കുപ് വാരാ ജില്ലയിലെ ഹന്ദ്വാര ഏറ്റുമുട്ടലിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഒരു സബ് ഇൻസ്പെക്ടർക്കും രണ്ട് പട്ടാളക്കാർക്കും ഒറ്റദിവസം ജീവൻ നഷ്ടമായിരുന്നു. തിങ്കളാഴ്ച ഇതേ പ്രദേശത്ത് നിന്ന് സിആർപിഎഫ് സംഘത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഒരു ഉദ്യോഗസ്ഥൻ തിങ്കളാഴ്ച കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ജമ്മു കശ്മീർ പോലീസിന്റെ നേതൃത്വത്തിൽ ദക്ഷിണ കശ്മീരിൽ മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷന് തുടക്കം കുറിച്ചത്. തുടർന്ന് ബുധനാഴ്ച സുരക്ഷാ സേനയും പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഭീകരരെ വധിക്കുകയും ചെയ്തു.

English summary
Hizbul Mujahideen Commander Riyaz Naikoo Killed In Awantipora Encounter By Indian Security Force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X