കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ തലവനെ തിരിച്ചുകൊണ്ടുവരാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ശ്രമമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരിലെ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘടന വിട്ടുപോയ തലവന്‍ സാക്കീര്‍ റഷീദ് ഭട്ടിനെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് അലിയാസ് മൂസ എന്ന പേരിലറിയപ്പെടുന്ന സാക്കീര്‍ സംഘടന വിട്ടത്. ഹുറിയത്ത് നേതാക്കളുടെ തലയറുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനു ശേഷമാണ് മൂസ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവനായത്. എന്നാല്‍ സംഘടനയുമായുള്ള അഭിപ്രായ വ്യത്യാസംമൂലം പിരിഞ്ഞു പോവുകയായിരുന്നു. കശ്മീര്‍ പ്രശ്നം രാഷ്ട്രീയ വിഷയമാണെന്ന ഹുറിയത് നേതാക്കളുടെ നിലപാടാണ് ഇവര്‍ക്കെതിരെ ഭീഷണിമുഴക്കാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ട്.

hizbulmujahid

മൂസ സംഘടന വിട്ടതോടെ ഹിസ്ബുളിന്റെ ശക്തി കുറഞ്ഞിരുന്നു. പുതിയ കമാന്‍ഡറെ തെരഞ്ഞെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇയാളെ വീണ്ടും തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. പാക്കിസ്ഥാനില്‍ നിന്നും ഇവരെ നിയന്ത്രിക്കുന്ന നേതാക്കളുടെ ഇടപെടല്‍ ഇപ്പോഴും നടക്കുകയാണ്.

കാശ്മീരില്‍ വിഘടന പ്രവര്‍ത്തനം നടത്തുന്നതില്‍ മുന്‍പന്തിയിലുള്ള സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ബുര്‍ഹന്‍ വാണിയെ കൊലപ്പെടുത്തിയ ശേഷം കാശ്മീരില്‍ വലിയതോതില്‍ സംഘര്‍ഷം അഴിച്ചുവിട്ടിരുന്നു. കാശ്മീരി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നതും ഈ സംഘടനയാണ്. കോടിക്കണക്കിന് രൂപയാണ് സംഘടനയ്ക്ക് പാക്കിസ്ഥാനില്‍ നിന്നും സഹായമെത്തുന്നത്.

English summary
Hizbul wants Musa back, yet to name Kashmir commander: Intelligence agencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X