നടൻ രജനീകാന്തിന്റെ വീടിന് വ്യാജ ബോംബ് ഭീഷണി: ഫോൺ വിളിച്ച ആളെത്തപ്പി പോലീസ്,
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വീടിന് വ്യാജ ബോംബ് ഭീഷണി. രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പുമായാണ് ചെന്നൈ പോലീസിന് ഫോൺ കോൾ ലഭിക്കുന്നത്. ചെന്നൈയിലെ പോയസ് ഗാർഡൻ പ്രദേശത്താണ് നടൻ രജനീകാന്തിന്റെ വസതി.

ചെന്നൈ പോലീസ് കൺട്രോൾ റൂമിലാണ് രജനികാന്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിക്കുന്നത്. ഇതോടെ ഫോൺ വിളിച്ച ആൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഉടൻ തന്നെ രജനീകാന്തിന്റെ വീട്ടിലേക്ക് ബോംബ് സ്ക്വാഡിനെ അയച്ചതിന് പിന്നാലെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വീട്ടിലും സമീപ പ്രദേശങ്ങളിലും പോലീസ് തിരച്ചിൽ നടത്തിവരുന്നുണ്ട്. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.












Click it and Unblock the Notifications