കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തീരുമാനം പിന്‍വലിക്കണം, മുന്നില്‍ നയിക്കണം, രാഹുലിന് കത്തെഴുതി എന്‍സിപി നേതാവ്!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്തെഴുതി എന്‍സിപി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ ജിതേന്ദ്ര അവഹാദ്. രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിക്കണമെന്നാണ് അവഹാദ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുലിന് മാത്രമേ സാധിക്കൂവെന്നും, അദ്ദേഹം മുന്‍നിരയിലേക്ക് വരണമെന്നും എന്‍സിപി നേതാവ് കത്തില്‍ പറഞ്ഞു.

1

താന്‍ എന്‍സിപിയിലാണെങ്കിലും, കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് ജിതേന്ദ്ര അവഹാദ് പറയുന്നു. കോണ്‍ഗ്രസിന്റെ ചിന്ത രാജ്യത്തിന്റെ വിവിധ സംസ്‌കാരങ്ങളുമായി കൂടിചേര്‍ന്നതാണെന്ന രാഹുലിന്റെ വിശ്വാസത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. ഒരു രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്നത് ആ സിദ്ധാന്തമാണ്. ഈ കത്ത് ലഭിക്കുന്നതിലൂടെ ഇത്തരം ആശയങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഞാനെന്ന് നിങ്ങള്‍ക്കുറപ്പിക്കാമെന്നും അവഹാദ് കത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപിയുടെ ഭാഗമാണ് ഞാനെന്ന് കരുതേണ്ടതില്ല. ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നയാളായിട്ടാണ് എന്നെ കാണേണ്ടത്. കഴിഞ്ഞ 75 ദിവസമായി എനിക്ക് വിശ്രമമില്ല. രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിയില്‍ കടുത്ത വേദനയുണ്ടെന്നും അവഹാദ് പറഞ്ഞു. അതേസമയം രാഹുലിനെയാണ് രാജ്യത്തിന് ആവശ്യമെന്നും ഇയാള്‍ പറഞ്ഞു.

രാഹുല്‍ വളരെ മികച്ച നേതാവാണ്. അതേസമയം വിഷയങ്ങളെ അതിന്റെ തീവ്രതയില്‍ നേരിടാനും അദ്ദേഹത്തിനറിയാം. രാജിവെക്കാനുള്ള തീരുമാനം അതുകൊണ്ട് തന്നെ പിന്‍വലിക്കണം. വളരെ ഇടുങ്ങിയ ചിന്താഗതിയുള്ള അപകടം പിടിച്ച ഭരണത്തെ നേരിടാനുള്ള ഏക മാര്‍ഗമായിരുന്നു നിങ്ങള്‍. തിരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ഒരിക്കലും അത്തരമൊരു പരിവേഷം ഉപേക്ഷിക്കരുത്. ബുദ്ധിമുട്ടേറിയ സമയത്ത് പ്രതിപക്ഷ കോട്ട കാത്തത് രാഹുലാണ്. പോരാട്ടവീര്യം ഇപ്പോഴും രാഹുലില്‍ ഉണ്ടെന്നും അവഹാദ് പറഞ്ഞു.

മുത്തലാഖ് ചൊല്ലിയതിന് പരാതി....യുവതിയെ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് തീക്കൊളുത്തി!!മുത്തലാഖ് ചൊല്ലിയതിന് പരാതി....യുവതിയെ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് തീക്കൊളുത്തി!!

English summary
hold the fort ncp leader writes to rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X