കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധുനോട്ടുകൾ കൈവശമുണ്ടോ;എങ്കിൽ പിഴയയടയ്ക്കാൻ ഒരുങ്ങിക്കോളൂ, ബില്ലിന് ലോക്സഭാ അം​ഗീകാരം

Google Oneindia Malayalam News

ദില്ലി: അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നത് ശിക്ഷ നൽകുന്നതിനുള്ള ബില്ലിന് ലോക്സഭയുടെ അം​ഗീകാരം. പത്തിലധികം അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നവരിൽ നിന്ന് പിഴയായി കുറഞ്ഞത് 10,000 രൂപ വരെ ഈടാക്കുന്നതിന് അനുമതി നൽകുന്നതാണ് ബിൽ. അസാധുനോട്ടുകൾ ഉപയോ​ഗിച്ച് ബദൽ സാമ്പത്തികാവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമം ഇല്ലാതാക്കുന്നതിനാണ് കേന്ദ്രത്തിന്റെ നീക്കം.

രാജ്യത്ത് വിപണിയിൽ അസാധുനോട്ടുകളുടെ ക്രയവിക്രയം നടത്തുന്നത് അരാജകത്വത്തിന് വഴിവെയ്ക്കുമെന്ന് ലോക്സഭയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. നവംബർ ഒമ്പതുമുതൽ ഡിസംബർ 30വരെ ഇന്ത്യയിൽ ഇല്ലാതിരുന്ന പ്രവാസികൾക്ക് സത്യവാങ്മൂലത്തോടെ അസാധുനോട്ടുകൾ മാറ്റിയെടുക്കുന്നതിന് അനുമതി നൽകുന്ന ഡിസംബർ 30ലെ ഓർഡിൻസസ് പകരമാണ് പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നത്. സത്യവാങ്മൂലത്തോടെ 50,000 രൂപ വരെ മാറ്റിയെടുക്കാനുള്ള അനുതമതിയാണ് ഓർഡിനൻസ് നൽകുന്നത്.

currencynotesban

ഇതിന് പുറമേ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള മാർജിനൽ ഡിസ്കൗണ്ട് ചാർജ്ജിൽ കുറവുവരുത്തിയേക്കുമെന്നും അരുൺ ജെയ്റ്റ്ലി അറിയിച്ചു. ഡിജിറ്റൽ ഇപാടുകൾ വർധിക്കുന്നതിനനുസരിച്ച് ഈ നിരക്കുകളും കുറയുമെന്ന് ഉറപ്പാക്കുമെന്ന് രാജ്യസഭയിലെ ചോദ്യോത്തര വേളയില്‌‍ അരുൺ ജെയ്റ്റ്ലി അറിയിച്ചു.

1000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.25 ശതമാനം ആണ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ്സ് ആക്ട് പ്രകാരം റിസർവ്വ് ബാങ്ക് നിശ്ചയിട്ടുള്ള എംഡിആർ ആയി നിശ്ചയിട്ടുള്ളത്.

English summary
Holding of old notes punishable with Rs 10,000 fine: Lokh Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X