ഹോളി ആഘോഷം; ദില്ലിയില്‍ ജാപ്പാനീസ് യുവതിക്ക് നേരെ ആക്രമണം, വന്‍ പ്രതിഷേധം

ദില്ലി: ഹോളി ആഘോഷത്തിനിടെ ദില്ലിയില്‍ വച്ച് ജാപ്പനീസ് യുവതിക്ക് നേരെ ആക്രമണം. ബുധനാഴ്ച ഹോളി ആഘോഷത്തിനിടെയാണ് നടുക്കിയ സംഭവം നടന്നത്. യുവതിയുടെ ദേഹത്ത് നിറങ്ങള്‍ വാരിയിട്ട ശേഷം ഒരു കൂട്ടം യുവാക്കള്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സംഭവത്തിനിടെ ചില യുവാക്കള്‍ യുവതിയുടെ തലയില്‍ മുട്ട് കൊണ്ട് എറിയുകയും ചെയ്തു. ശല്യം സഹിക്ക വയ്യാതെ വന്നതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ചിലര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. യുവതി ആക്രമണം ചെറുക്കുന്നതും തടയുന്നതും കാണാം. യുവതി ചിലരെ അടിക്കുന്നതും വീഡിയോയില്‍ കാണാം.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്നവരാണ് യുവതിയെ ആക്രമിച്ചത്. വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത് ആക്രമണം പഹര്‍ഗഞ്ചില്‍ നിന്നാണെന്നാണ്. എന്നാല്‍ ഇതേ കുറിച്ച് സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. പഹര്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ ഏതെങ്കിലും വിദേശിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട പരാതികളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
യുവതിയെ തിരിച്ചറിയുന്നതിന് ദില്ലി പൊലീസ് ജപ്പാന്‍ എംബസിക്ക് ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. വീഡിയോ പരിശോധിച്ച് ആക്രമത്തിന് നേതൃത്വം നല്‍കിയ യുവാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ വീഡിയോ യുവതി ആദ്യം ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തതായതാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ രംഗത്തെത്തി.
സംഭവത്തില്‍ വനിത കമ്മിഷനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ദേശീയ വനിതാ കമ്മീഷന്‍ അംഗവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍, സംഭവത്തില്‍ നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ ബന്ധപ്പെട്ടാനുള്ള ശ്രമ്ത്തിലാണ് ദേശീയ വനിത കമ്മിഷന്‍. ഹോളി ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ബുധനാഴ്ച ആഘോഷിച്ചിരുന്നു.












Click it and Unblock the Notifications