കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളി ആഘോഷങ്ങൾ; വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാരം നീട്ടിവച്ചു, ഇമാമുമാർ പ്രസ്താവനയിറക്കി...

പ്രധാനപ്പെട്ട 14 ജുമാ മസ്ജിദുകളിലാണ് ജുമുഅ നമസ്ക്കാര സമയത്തിൽ മാറ്റംവരുത്തിയിരിക്കുന്നത്.

Google Oneindia Malayalam News

ലഖ്നൗ: സാമുദായിക സംഘർഷങ്ങൾ പതിവായ ഉത്തർപ്രദേശിൽ നിന്നും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന വാർത്ത. ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് മുസ്ലീം പള്ളികളിലെ ജുമുഅ നമസ്ക്കാരം നീട്ടിവച്ചു. മാർച്ച് രണ്ട് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാരമാണ് ഒരു മണിക്കൂർ വരെ നീട്ടിവച്ചതായി ഇമാമുമാർ അറിയിച്ചത്.

ലഖ്നൗവിലെ പ്രധാനപ്പെട്ട 14 ജുമാ മസ്ജിദുകളിലാണ് ജുമുഅ നമസ്ക്കാര സമയത്തിൽ മാറ്റംവരുത്തിയിരിക്കുന്നത്. ഹോളി ആഘോഷങ്ങൾക്കിടെ ജുമുഅ നമസ്ക്കാരം നടത്തുന്നത് ആഘോഷങ്ങൾക്ക് തടസമായേക്കുമെന്ന് കരുതിയാണ് നമസ്ക്കാര സമയം നീട്ടിവച്ചത്.

 ജുമുഅ നമസ്ക്കാരം...

ജുമുഅ നമസ്ക്കാരം...

ലഖ്നൗ നഗരത്തിലെ 14 ജുമാ മസ്ജിദുകളിലെ ജുമുഅ നമസ്ക്കാരമാണ് ഹോളി ആഘോഷങ്ങൾ കണക്കിലെടുത്ത് നീട്ടിവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് വിവിധ ഇമാമുമാർ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

 ഹോളി ആഘോഷം...

ഹോളി ആഘോഷം...

ഹൈന്ദവ ഭൂരിപക്ഷ മേഖലകളിൽ വെള്ളിയാഴ്ചയിലെ ഹോളി ആഘോഷം പ്രമാണിച്ച് ജുമുഅ നമസ്ക്കാരം നീട്ടിവയ്ക്ക്ണമെന്ന് ആൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം ഇമാം മൗലാന ഖാലിദ് റഷീദ് ഫിറാംഗി മഹ്ലി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിലെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

 ഒരു മണിക്കൂർ വരെ...

ഒരു മണിക്കൂർ വരെ...

ഖാലിദ് റഷീദിന്റെ അഭ്യർത്ഥന പരിഗണിച്ച് ലഖ്നൗവിലെ 14 പള്ളികളിലാണ് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാര സമയത്തിൽ വ്യത്യാസം വരുത്തിയിരിക്കുന്നത്. 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വിവിധ പള്ളികളിൽ ജുമുഅ നമസ്ക്കാരം നീട്ടിവച്ചത്.

 അനിഷ്ട സംഭവങ്ങൾ...

അനിഷ്ട സംഭവങ്ങൾ...

ഹോളി ആഘോഷിക്കുന്നവർ നമസ്ക്കരിക്കാൻ വരുന്നവർക്ക് നേരെ നിറങ്ങൾ കലർത്തിയ വെള്ളമൊഴിക്കുന്നതും മറ്റും നേരത്തെ സംഘർഷങ്ങൾക്ക് കാരണമായിരുന്നു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടിയാണ് ഇത്തവണ ജുമുഅ നമസ്ക്കാരം നീട്ടിവച്ചിരിക്കുന്നത്.

ഒരു മണിക്ക് ശേഷം...

ഒരു മണിക്ക് ശേഷം...

ലഖ്നൗവിലെ മിക്ക പള്ളികളിലും ഉച്ചയ്ക്ക് 12നും 12.45നും ഇടയിലാണ് ജുമുഅ നമസ്ക്കാരം നടക്കാറുള്ളത്. എന്നാൽ മാർച്ച് രണ്ടിലെ ജുമുഅ നമസ്ക്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരിക്കും നടക്കുകയെന്ന് ഇമാമുമാർ വ്യക്തമാക്കി.

പുതിയ സന്ദേശം...

പുതിയ സന്ദേശം...

ഹോളി ആഘോഷിക്കുന്നവർക്കായി മുസ്ലീം പള്ളികളിൽ ജുമുഅ നമസ്ക്കാരം മാറ്റിവെയ്ക്കുന്നത് പുതിയൊരു സന്ദേശം പകർന്നുനൽകുമെന്നാണ് ഇമാമുമാരുടെ അഭിപ്രായം. മുസ്ലീം സഹോദരങ്ങൾ ഹോളി ആഘോഷിക്കുന്നവർക്ക് പരമാവധി സൗകര്യം ചെയ്തുകൊടുക്കണമെന്നും ഇമാമുമാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ

മുസ്ലിം വിരുദ്ധതയല്ല, വര്‍ഗീയതയുമല്ല, നിയമം ശക്തമാണ്, എംഎം അക്ബര്‍ കുടുങ്ങിയതിന്റെ കാരണമിതാണ്!മുസ്ലിം വിരുദ്ധതയല്ല, വര്‍ഗീയതയുമല്ല, നിയമം ശക്തമാണ്, എംഎം അക്ബര്‍ കുടുങ്ങിയതിന്റെ കാരണമിതാണ്!

<strong>മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി... </strong>മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി...

English summary
holi celebration; mosques shifted jumua timings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X