കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസ്ക്കാരം എല്ലായ്പ്പോഴുമുണ്ട്... ഹോളി വർഷത്തിലൊരിക്കൽ മാത്രം, വിവാദ പ്രസ്താവനയുമായി യോഗി!

  • By Desk
Google Oneindia Malayalam News

ലക്നൗ: വർഗീയപരമായ പല പ്രസ്താവനകളും ബിജെപി നേതാക്കൾ ഇറക്കിയിട്ടുണ്ട്. അതെല്ലാം വിവാദമായ ചരിത്രവുമുണ്ട്. എന്നാൽ മുഖ്യമന്ത്രി തന്നെ വർഗീയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോളി ആഘോഷം വർഷത്തിൽ ഒരിക്കൽ മാത്രമേയുള്ളൂവെന്നും നിസ്ക്കാരം എല്ലായ്പ്പോഴും ഉണ്ടെന്ന പ്രസ്താവനയുമായാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്.

ഫുല്പുരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണുള്ളതെന്നും നിസ്ക്കാരം എപ്പോഴുമുണ്ടെന്നും പറഞ്ഞ യോഗി ഹോളിയെ എല്ലാവരും മാനിക്കണമെന്ന് പറയുകയായിരുന്നു.

ജുമുഅ നിസ്ക്കാരം പുന:ക്രമീകരിച്ചിരുന്നു

ജുമുഅ നിസ്ക്കാരം പുന:ക്രമീകരിച്ചിരുന്നു

ഹോളി ആഘോഷത്തോടനുബന്ധിച്ച്‌ യുപിയിലെ ചില മസ്ജിദുകളില്‍ ജുമു അ നിസ്ക്കാര സമയം പുനക്രമീകരിച്ചിരുന്നു. കലാപ സാധ്യതയുള്ള പ്രദേശങ്ങളിലെ നിസ്ക്കാര സമയം ഹോളി ആഘോഷത്തെ തുടര്‍ന്ന് പുന ക്രമീകരിക്കണമെന്ന് ഇമാം ഇ ഈദ്ഗാഹ് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹ്ലി ആവശ്യപ്പെട്ടിരുന്നു.

കലാപം ഒഴിവാക്കാൻ

കലാപം ഒഴിവാക്കാൻ

കലാപം ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ജുമുഅ നിസ്ക്കാരം പുന:ക്രമീകരിച്ചതോടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുപിയിലെ പല സ്ഥലങ്ങളിലും നിസ്ക്കാരത്തിന് പോകുന്ന ആളുകള്‍ക്ക് നേരെ നിറങ്ങള്‍ എറിയുന്നത് സംഘര്‍ഷത്തിന് വഴിവെച്ചിട്ടുണ്ട്. ഇത് തടയാനായിരുന്നു പുന:ക്രമീകരണം.

വോട്ട് നേടാനുള്ള തന്ത്രം

വോട്ട് നേടാനുള്ള തന്ത്രം

അതേസമയം വര്‍ഗീയ വിദ്വേഷം ഇളക്കിവിട്ട് വോട്ട് നേടാനുള്ള ബിജെപിയുടെ ശ്രമമായാണ് ഇതിനെ മാധ്യമങ്ങള്‍ വിലയിരുത്തിയത്. മാര്‍ച്ച്‌ 11നാണ് ഫുല്പുര്‍, ഗോരഖ്പൂര്‍ ലോക്സഭ മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.

കേരളത്തിൽ താമര വിരിയും

കേരളത്തിൽ താമര വിരിയും

അതേസമയം കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലെന്നും യോഗി ആദിത്യനാഥ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ വികസനോന്മുഖ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് ബിജെപിയുടെ ചരിത്രവിജയം കാരണമാകുമെന്നു പറഞ്ഞ അദ്ദേഹം നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ടിനു കീഴിൽ കേരളം, കർണാടക, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലും ഭാവിയിൽ താമര വിരിയുമെന്നും പറഞ്ഞു.

കശ്മീർ മുതൽ കന്യാകുമാരി വരെ

കശ്മീർ മുതൽ കന്യാകുമാരി വരെ

2015 ആകുമ്പോഴേ‌ക്കും ഇന്ത്യയിലെ ഓരോ തരി മണ്ണും ബിജെപിയുടേതാകുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇത്തരത്തിൽ പ്രസ്താവന ഇറക്കിയിരിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെ ബിജെപി അധികാരത്തിൽ വരുമെന്നാണ് ആദിത്യനാഥ് പറഞ്ഞത്.

മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല, ബിജെപിയുടെ വിജയത്തിന് പിന്നിലെ രഹസ്യം ഇതാണ്...മായാജാലവും കൺകെട്ടും പണക്കൊഴുപ്പുമല്ല, ബിജെപിയുടെ വിജയത്തിന് പിന്നിലെ രഹസ്യം ഇതാണ്...

മൂലയൂട്ടൽ വിവാദം; തുറന്ന് പറഞ്ഞ് മോഡൽ ജിലു ജോസഫ്, വിവാദത്തിന് പിന്നിലെ കാരണം ഇതാണ്....മൂലയൂട്ടൽ വിവാദം; തുറന്ന് പറഞ്ഞ് മോഡൽ ജിലു ജോസഫ്, വിവാദത്തിന് പിന്നിലെ കാരണം ഇതാണ്....

English summary
Uttar Pradesh Chief Minister Yogi Adityanath has triggered a row with his latest statement. The Bharatiya Janata Party (BJP) strongman has said that the festival of Holi has to be respected by everyone as it falls once in a year while Namaz is offered many times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X