Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്; രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്

ദില്ലി: റാഫേല്‍ ഇടപാടിനെക്കുറിച്ചുള്ള മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദ്ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്നായിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന നേരത്തെ ആരോപിക്കുന്നു കോണ്‍ഗ്രസ്സിന് ഒലാദിന്റെ വെളിപ്പെടത്തുല്‍ പുതിയ ആയുധമായി. കേന്ദ്രസര്‍ക്കാറിനെതിരേയും ബിജെപിക്കെതിരേയും ഈ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വിവാദ വെളിപ്പെടുത്തല്‍

വിവാദ വെളിപ്പെടുത്തല്‍

ഇന്നലെ വൈകുന്നേരത്തോടെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദ വെളിപ്പെടുത്തലിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. 'ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം അംബാനിയുമായി ഡസോള്‍ട്ട് ധാരണയുണ്ടാക്കി, ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല' എന്ന് ഓലാദ് പറഞ്ഞാതായി ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടിനെ ഉദ്ധരിച്ച് എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സ്വകാര്യ കമ്പനികള്‍

സ്വകാര്യ കമ്പനികള്‍

റാഫേല്‍ ഇടപാട് രണ്ടു സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള വാണിജ്യ ഇടപാടാണെന്നും സര്‍ക്കാരിന് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും ഒലാദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ശക്തമായ ആരോപണങ്ങള്‍

ശക്തമായ ആരോപണങ്ങള്‍

2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സുമായി ചേര്‍ന്ന് റാഫേല്‍ കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഒലാദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. റഫേല്‍ കരാറില്‍ അഴിമതി നടന്നു എന്ന് ആരോപിച്ച് മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ ആരോപണങ്ങള്‍ നടത്തുന്നതിനിടേയാണ് ഒലാദ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വരുന്നത്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തിയത്. മോദി കള്ളനാണെന്നാണ് ഒലാദ് പറയുന്നത്, അദ്ദേഹത്തിന്റെ പ്രസ്താവന ശരിയാണോ തെറ്റാണോ എന്ന് മോദി പറയണം. അതിന് അദ്ദേഹത്തിന് കഴിയില്ലെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.

മോദി നടത്തിയ അഴിമതി

മോദി നടത്തിയ അഴിമതി

മോദി നടത്തിയ അഴിമതി തെളിയിക്കുന്നതാണ് ഒലാദിന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. സത്യം ഒരോന്നായി പുറത്തു വരികയാണ് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ ആരോപിച്ചു.

അംബാനിയെ സഹായിച്ചത്

അംബാനിയെ സഹായിച്ചത്

പ്രധാനമന്ത്രി വ്യക്തിപരമായാണ് അംബാനിയെ സഹായിച്ചത്. ഒലാദ്-മോദി കൂടിക്കാഴ്ച്ചയിലാണ് വിമാനക്കരാര്‍ അന്തിമമായത്. 3000 കോടി രൂപയാണ് അനില്‍ അംബാനിക്ക് മോദി ഈ അഴിമതിയിലൂടെ കൊടുത്തത്. രാജ്യത്തിന്റെ വ്യോമാസേനയെ മോദി വഞ്ചിച്ചു.

വിമാന വില

വിമാന വില

വിമാന വില രഹസ്യാമക്കണ്ട കാര്യമല്ലെന്ന് മാക്രോണ്‍ നേരത്ത തന്നെ തന്നോട് പറഞ്ഞിരുന്നു. പക്ഷെ പ്രതിരോധ മന്ത്രി അതും രഹസ്യമാക്കി വെച്ചു. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ട്വിറ്ററിലൂടേയും

ട്വിറ്ററിലൂടേയും

രാവിലെ ട്വിറ്ററിലൂടേയും കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു രാഹുല്‍ നടത്തിയത്. മോദി ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ രക്തത്തോട് അനാദരവ് കാണിച്ചെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തെന്നും നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

കോണ്‍ഗ്രസ് വക്താവ്

കോണ്‍ഗ്രസ് വക്താവ്

റാഫാല്‍ ഉടമ്പടിയേക്കുറിച്ച് അന്വേഷണത്തിന് ഫ്രാന്‍സ് സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് അറിയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഫ്രാന്‍സേ ഒലാദും ഇന്ത്യന്‍ പ്രതിനിധികളുമായി നടത്തിയ സംഭാഷണങ്ങല്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും ഇത് പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും ഫ്രാന്‍സ് സര്‍ക്കാറിന് അറിയാമെന്നും തിവാരി ട്വിറ്ററില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+