ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം, ട്വീറ്റ് പങ്കുവെച്ച് വിടി ബലറാം
പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്ക് ഹോളിവുഡ് നടന്റെ പിന്തുണ. ഹോളിവുഡ് താരം ജോൺ ക്യൂസാക് ആണ് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി എത്തിയത്.
മുൻ എംഎൽഎയും കെപിസിസി ഉപാധ്യക്ഷനുമായ വി ടി ബൽറാമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പദയാത്രയിൽ പങ്കെടുക്കുമെന്ന നടന്റെ ട്വീറ്റും ബൽറാം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയെ സമാധാന സന്ദേശ യാത്രയാണെന്നാണ് ജോൺ ക്യൂസാക് വിശേഷിപ്പിച്ചത്.

രാഹുൽ ഗാന്ധി കാശ്മീർ വരെ നടക്കുകയാണ് എന്നാണ് അദേഹം ട്വീറ്റ് ചെയ്തത്.''ഇന്ത്യൻ പാർലമെന്റ് അംഗം രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് കശ്മീരിലേക്ക് നടക്കുകയാണ്" എന്നാണ് ക്യൂസാകിന്റെ ട്വീറ്റ് ചെയ്തു. താരത്തിന്റെ പോസ്റ്റിന് നന്ദി അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. ഈ പോസ്റ്റാണ് വി ടി ബൽറാമും പങ്കുവെച്ചത്.
താൻ ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെ പിന്തുണക്കുന്നുവെന്ന് വിമർശനങ്ങൾക്ക് മറുപടിയായി നടൻ പറഞ്ഞതായും ബൽറാം കുറിച്ചു.'സെറൻഡിപിറ്റി', 'ഹൈ ഫിഡിലിറ്റി', 'കോൺ എയർ', '2012' എന്നിവയുൾപ്പെടെ നിരവധി ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ജോൺ ക്യുസാക്.
അതേസമയം,പ്രിയങ്ക ഗാന്ധി നാളെ ഭാരത് ജോഡോയുടെ ഭാഗമാകും. നാളെ ഷൊര്‍ണൂരില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയിലാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നത്.
യാത്രയെ സ്വീകരിക്കാനായി പട്ടാമ്പിയിലും കൊപ്പത്തും ഷൊര്‍ണൂരും പ്രവർത്തകർ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 6.30ന് ആരംഭിക്കുന്ന യാത്ര ഷൊര്‍ണൂരില്‍ പ്രവേശിച്ച് കുളപ്പുള്ളിയിലൂടെ കടന്ന് വാടാനാംകുറുശിയിലെത്തും. വൈകീട്ട് മൂന്നിന് അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാരുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും. രാത്രി 7ന് കൊപ്പത്ത് പൊതുസമ്മേളനം സംഘടിപ്പിക്കും.












Click it and Unblock the Notifications