Get Updates
Get notified of breaking news, exclusive insights, and must-see stories!

റിഹാനയ്ക്ക് പിന്നാലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഹോളിവുഡ് നടി സൂസൻ സാറൻഡൻ

ദില്ലി; പോപ് ഗായിക റിഹാനയ്ക്ക് പിന്നാലെ കർഷക സമരത്തെ പിന്തുണച്ച് മികച്ച നടിക്കുള്ള ഓസ്‍കര്‍ അടക്കം നേടിയിട്ടുള്ള മുതിര്‍ന്ന അമേരിക്കന്‍ നടിയും ആക്ടിവിസ്റ്റുമായ സൂസൻ സറാൻഡൺ. കർഷക പ്രക്ഷോഭം സംബന്ധിച്ച ന്യുയോർക്ക്​ ടൈംസിന്‍റെ വാർത്ത പങ്കുവെച്ച് കൊണ്ടാണ് സമരത്തിന് അവർ ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.

'ഇന്ത്യയിലെ കർഷക സമരത്തിന്​ ഐക്യദാർഢ്യം. അവർ ആരെന്നും അവരുടെ ആവശ്യം എന്താണെന്നും അറിയാൻ ഇത് വായിക്കുക, സൂസൻ ട്വിറ്ററിൽ കുറിച്ചു. ബ്രിട്ടീഷ് നടി ജമീല ജമീലും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ കർഷക സമരത്തെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ കൊലപാതക ബലാംത്സഗ ഭീഷണികളാണ് തനിക്ക് നേടി വന്നതെന്ന് ജമീല ട്വീറ്റിൽ പറഞ്ഞിരുന്നു.

photo-2021-02-07

എന്ത് തന്നെയായാലും ഇന്ത്യയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പം തന്നെയാണ് താൻ. അഭിപ്രായം പറയുന്ന പുരുഷൻമാർക്കെതിരേയും നിങ്ങൾ ഇത്തരത്തിലുള്ള സമ്മർദ്ദം ഉപയോഗിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു. സ്ത്രീകളെ പോലെ അവർക്ക് അക്രമം നേരിടേണ്ടി വരില്ല എന്ന് അറിയുന്നത് കൊണ്ടാണ് താൻ ഇക്കാര്യം പറയുന്നതെന്നും ജമീല കുറിച്ചിരുന്നു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

ആഗോള തലത്തിൽ കർഷക സമരത്തിന് പിന്തുണയേറുകയാണ്. പോപ് താരം റിഹായനായാണ് ആദ്യമായി കർഷകർക്ക്ക പിന്തുയുമായി രംഗത്തെത്തിയത്. 'നമ്മള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെ'ന്നായിരുന്നു അവരുടെ ട്വീറ്റ്. പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്, മുന്‍ പോണ്‍ താരവും നടിയുമായ മിയ ഖലീഫ തുടങ്ങിയവരും സമരത്തിന് ഐക്യദാർഡ്യവുമായി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+