രാജ്യം കാര്‍ഗില്‍ രക്തസാക്ഷികളെ ആദരിച്ചു
ദില്ലി: കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളെ രാജ്യം ആദരിച്ചു. കാര്‍ഗില്‍ വിജയ് ദിവസിന്റെ 15ാം വാര്‍ഷികദിനമായിരുന്ന ശനിയാഴ്ച വീരമൃത്യു വരിച്ച ജവന്മാരുടെ ബന്ധുക്കളും കൂട്ടുകാരും ദ്രാസില്‍ ഒത്തു കൂടി സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ച നടത്തി. പാകിസ്താനെ തുരത്തില്‍ ഇന്ത്യ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ച ദിവസം കൂടിയാണിത്. ഈ െൈസനിക നീക്കത്തില്‍ 500ലേറെ സൈനികരുടെ ജീവന് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
1999 മെയ് ആദ്യവാരത്തിലാണ് പാകിസ്താന് സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇന്ത്യയുടെ കര-വ്യോമസേനകള്‍ സംയുക്തമായി പ്രതിരോധം തീര്‍ത്തെങ്കിലും ദേശീയ പാത ഒന്നും ടൈഗര്‍ ഹില്‍സ് എന്ന കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലയും പാകിസ്താന് സൈന്യം പിടിച്ചെടുത്തതിനാല്‍ വന്‍ തിരിച്ചടി നേരിട്ടു.

ജൂലായ് മൂന്നിനാണ് ടൈഗല്‍ ഹില്‍സ് തിരിച്ചുപിടിയ്ക്കാനുള്ള സൈനിക നീക്കം ഇന്ത്യ ആരംഭിക്കുന്നത്. ഓപ്പറേഷന് വിജയ് എന്നു പേരിട്ടിരുന്ന സൈനികനീക്കം 1999 ജൂലായ് 26ന് ലക്ഷ്യം കണ്ടു. പക്ഷേ, അപ്പോഴേക്കും മലയാളി ക്യാപ്റ്റന്‍ വിക്രം ഉള്‍പ്പെടെ 527 പേരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു.
ഈ ഐതിഹാസിക വിജയത്തിന്റെ ഓര്മ ദിവസത്തില്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, കരസേനാ മേധാവി ജനറല്‍ വിക്രം സിങ്, നാവിക സേനാ മേധാവി അഡ്മിറല്‍ റോബിന് ധുവാന്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ എന്നിവര്‍ ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications