'രാഹുല്‍ ഭയ്യാ താങ്കള്‍ അന്ന് അവധിയിലായിരുന്നു'; രാഹുലിനെ ട്രോളി അമിത് ഷാ
പുതുച്ചേരി: രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് അമിത് ഷായുടെ പരിഹാസം. രണ്ട് വര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ആരംഭിച്ചത് ഇതുവരെ രാഹുല്‍ അറിഞ്ഞിട്ടില്ലെന്നും അവധിയായതിനാലാകും രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയാതെ പോയതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുതുച്ചേരിയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.
" കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുതുച്ചേരിയില്‍ എത്തിയ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാര്‍ എന്തുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക വകുപ്പ് നിര്‍മ്മിക്കാതിരുന്നതെന്ന് ചോദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നേരത്തെ രൂപമ നല്‍കിയിരുന്നു. രാഹുല്‍ ഭയ്യാ നിങ്ങള്‍ അവധിയിലായിരുന്നു. അത്‌കൊണ്ടാണ് നിങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തത്" അമിത് ഷാ പ്രതികരിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിക്കുന്നത്. എന്നാല്‍ 2019ല്‍ തന്നെ ഫിഷറീസ് വകുപ്പിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന അറിയില്ലെയന്നും ചോദിച്ച് ബിജെപി നേതൃത്വം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
രാഹുല്‍ ഗാന്ധിക്ക് ഫിഷറീസ് വകുപ്പ് ഉള്ളതായി അറിയില്ലെന്ന പ്രസ്‌താവന തന്നെ ഞെട്ടിച്ചു കളഞ്ഞതായി പ്രധാനമന്ത്രി നരന്ദ്രമോദി പ്രതികരിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കാര്യക്ഷമമായ മന്ത്രാലയമാണ് വേണ്ടതെന്നാണ് താന്‍ അര്‍ഥമാക്കിയതെന്ന് രാഹുല്‍ പിന്നീട് വിശദ്ദീകരണം നല്‍കി. പുതുച്ചേരിക്ക് ശേഷം കേരളത്തിലെ മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംവേദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രാലയം വേണമെന്ന് കേരളത്തിലും രാഹുല്‍ ആവര്‍ത്തിച്ചിരുന്നു.
ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍
കഴിഞ്ഞ നാല് വര്‍ഷമായി ലോക്‌സഭയില്‍ അംഗമായ രാഹുലിന് രണ്ട് വര്‍ഷം മുന്‍പ് ഫിഷറീസ് മന്ത്രാലയം രൂപം നല്‍കിയത് പോലും അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമത്തിനായി ആ പാര്‍ട്ടിക്ക് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പുതുച്ചേരി ജനങ്ങളോട് അമിത് ഷാ ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി ഏറെ പ്രതീക്ഷവെച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ് പുതുച്ചേരി. നിലവിലെ രാഷ്ട്രീയ സാഹചര്യം എന്‍ഡിഎക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് വി നാരായണ സ്വാമിയുടെ സര്‍ക്കാരിന് ഭൂരിപകിഷം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ നിലിവില്‍ രാഷ്ട്രപതി ഭരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വിജയിക്കുമെന്നും പുതിയ സര്‍ക്കാരിന് രൂപം നല്‍കുമെന്നും അമിത്‌ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.
നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍