കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ കശ്മീരില്‍; 700ഓളം പേര്‍ കസ്റ്റഡിയില്‍, നിരവധി പേരെ ജയിലിലടച്ചു...

Google Oneindia Malayalam News

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി. 700ഓളം പേരെ കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷാ നിയമ (പിഎസ്എ) പ്രകാരം അറസ്റ്റ് ചെയ്തവരെ ജയിലിലേക്ക് മാറ്റി. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് അമിത് ഷാ കശ്മീരിലുണ്ടാകുക. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ 2019 ആഗസ്റ്റിന് ശേഷം ആദ്യമായിട്ടാണ് അമിത് ഷാ കശ്മീരിലെത്തുന്നത്. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാണ്. അടുത്തിടെ ഇതരസംസ്ഥാനക്കാര്‍ക്ക് നേരെ കശ്മീരില്‍ ആക്രമണം നടന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ എത്തിയത്.

'ഞങ്ങളെ രക്ഷിക്കാന്‍ ആരുംവന്നില്ല'; അടിച്ചുപിരിഞ്ഞ് ബിജെപി, കസേരകള്‍ പറന്നു!! ഗോ ബാക്ക് വിളി'ഞങ്ങളെ രക്ഷിക്കാന്‍ ആരുംവന്നില്ല'; അടിച്ചുപിരിഞ്ഞ് ബിജെപി, കസേരകള്‍ പറന്നു!! ഗോ ബാക്ക് വിളി

പൊതുസുരക്ഷാ നിയമ പ്രകാരം കശ്മീരില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. മാത്രമല്ല, രണ്ട് വര്‍ഷം വരെ ഇവിരെ വിചാരണ കൂടാതെ കസ്റ്റഡിയില്‍ വയ്ക്കാനും സാധിക്കും. ക്രമസമാധാന പാലത്തിന്റെ ഭാഗമാണ് നടപടി എന്നാണ് അധികൃതരുടെ വിശദീകരണം. ശ്രീനഗറില്‍ ഇന്ന് നടക്കുന്ന സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ജമ്മുവില്‍ നാളെ പൊതു പരിപാടിയിലും പങ്കെടുത്തേക്കും. കടുത്ത ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് പോലീസ്. കടകളില്‍ പരിശോധന നടത്തുന്ന പോലീസ് സാധനങ്ങള്‍ വാങ്ങനെത്തിയവരെയും പരിശോധിക്കുന്നുണ്ട്.

a

തീവ്രവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയത്തിലുള്ളവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ശ്രീനഗറിന് പുറത്തുള്ള ജയിലുകളിലേക്ക് മാറ്റി. ഈ മാസം കശ്മീരില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണം ശക്തമായിട്ടുണ്ട്. 11 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്യിബ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്തുമാറ്റിയത്. ശേഷം സംസ്ഥാന പദവി റദ്ദാക്കുകയും ചെയ്തു. ഇപ്പോള്‍ കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് പഴയ ജമ്മു കശ്മീര്‍ സംസ്ഥാനം.

ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍

തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ വേഗത്തില്‍ കൈമാറണമെന്ന് കശ്മീര്‍ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്താലായും അറിയിക്കണമെന്നാണ് നിര്‍ദേശം. വിവരങ്ങള്‍ അറിയിക്കാന്‍ ഫോണ്‍ നമ്പറുകള്‍ പോലീസ് പരസ്യപ്പെടുത്തി. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വ്യവസായികള്‍, വിനോദസഞ്ചാരികള്‍, യാത്രക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സുരക്ഷ വര്‍ധിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Recommended Video

cmsvideo
മിന്നലാക്രമണ മുന്നറിയിപ്പുമായി അമിത് ഷാ

English summary
Home Minister Amit Shah Arrived Kashmir; More Than 700 Held in The part O Security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X