അമിത് ഷാ കശ്മീരിലേക്ക്; താഴ്‌വരയും സന്ദര്‍ശിക്കും, ആശങ്കയൊഴിയാതെ കശ്മീര്‍
ദില്ലി: ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന കശ്മീരിലേക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉടന്‍ പുറപ്പെടുമെന്ന് വിവരം. ദിവസങ്ങള്‍ക്കിടെ 38000 സൈനികരെ അധികമായി വിന്യസിച്ച ശേഷമാണ് ആഭ്യന്തര മന്ത്രിയും കശ്മീരിലേക്ക് വരുന്നത്. ജമ്മു സന്ദര്‍ശിച്ച അദ്ദേഹം താഴ്‌വരയിലും സന്ദര്‍ശനം നടത്തും. അമര്‍നാഥ് തീര്‍ഥാടകരോട് ഉടന്‍ മടങ്ങാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആക്രമണ സാധ്യതയുണ്ടെന്ന തോന്നലുണ്ടാക്കിയത്.

തീര്‍ഥാടകര്‍, ടൂറിസ്റ്റുകള്‍ എന്നിവരോടും വിദേശികളോടും കശ്മീര്‍ വിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. കശ്മീര്‍ സന്ദര്‍ശിക്കരുതെന്ന് ചില വിദേശരാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുമായി സൈന്യം വെടിവയ്പ്പു നടത്തി. സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് അമിത് ഷാ എത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ അനവാശ്യമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചത്.
ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിച്ചതിന്റെ കാരണം ആരാഞ്ഞു. കശ്മീരിന്റെ അധികാരങ്ങള്‍ റദ്ദാക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. ഇതിന് നീക്കം നടക്കുന്നുേേണ്ടാ എന്നും സംഘം ചോദിച്ചു. എന്നാല്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്നും കശ്മീരിന്റെ അധികാരം എടുത്തുകളയുന്നത് സംബന്ധിച്ച് ഇതുവരെ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കശ്മീരില്‍ കുറച്ച് ആഴ്ചകളായി എന്താണ് സംഭവിക്കുന്നത് എന്ന വ്യക്തമല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടും. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ എംപിമാര്‍ തിങ്കളാഴ്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രമേയം അവതരിപ്പിക്കും. സര്‍ക്കാരിന്റെ പ്രതികരണമാണ് തങ്ങള്‍ വേണ്ടത്. ജനങ്ങള്‍ ശാന്തരാകണമെന്നും ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.












Click it and Unblock the Notifications