കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഫേൽ വിമാനത്തിൽ പൂജ നടത്തിയത് ഇന്ത്യൻ പാരമ്പര്യം അനുസരിച്ച്; വിശദീകരണവുമായി അമിത് ഷാ!

Google Oneindia Malayalam News

ദില്ലി: റാഫേൽ‌ വിമാനത്തിൽ വിജയദശമി ദിനത്തിൽ പൂജ നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. വിമാനത്തിൽ 'ഓം' എന്നെഴുതിയ രാജ്നാഥ് സിങ് ഭാരതീയ പാരമ്പര്യം അനുസരിച്ച് ആയുധപൂജ നടത്തിയ ശേഷമാണ് യുദ്ധവിമാനം ഏറ്റു വാങ്ങിയത്. ഇതിനെതിരെ കോൺഗ്രസ് നേതാവായ മല്ലകാർജുൻ ഗാർഖെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ഐഎംഎഫ്!ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ഐഎംഎഫ്!

എന്നാൽ വിജയദശമി നളിൽ പൂജ നടത്തിയത് തെറ്റാണോ എന്ന ചോദ്യവുമായാണ് അമതിഷ് ആരോപണത്തെ എതിർത്തത്. ഹരിയാനയിലെ കൈതാലിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തുമ്പോൾ പൂജയുടെ ആവശ്യമില്ലെന്നും, നേരത്തെ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ബോഫോഴ്സ് പോലുള്ള പ്രതിരോധ ഇടപാടുകൾ നടത്തിയപ്പോൾ പൂജകളെന്നും നടത്തിയില്ലെന്നും ഗാർ‌ഖെ പറഞ്ഞിരുന്നു.

Amit shah

അതേസമയം ആർട്ടിക്കിൾ 370 ഒഴിവാക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയതിനെതിരെയും അമിത്ഷാ ഹരിയാനയിലെ റാലിയിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. ഇതുവരെ അധികാരത്തിലിരുന്ന ഓരു പാർട്ടിക്കും ചെയ്യാൻ‌ കവിയാത്തതാണ് നരേന്ദ്രമോദി സർക്കാർ ചെയ്തത്. രാജ്യത്തെ ഒന്നിപ്പിക്കുക എന്നത് മാത്രമാണ് സുപ്രധാന തീരുമാനത്തിന് പിന്നിലെന്നും അമിത് ഷാ പറയുന്നു. കോൺഗ്രസ് നിലപാട് തന്നെയാണോ ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിക്കുള്ളതെന്നും അമിത് ഷാ ചോദിച്ചു.

English summary
Home Minister Amit Shah Shames Congress For Opposing Rafale Jet's 'Shastra Puja'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X